നോട്ടുനിരോധനം: 12 ലക്ഷം പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചു
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം 12 ലക്ഷത്തോളം പുതിയ നോട്ടുകള്‍ ആര്.ബി.ഐ വിപണിയിലെത്തിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കഴിഞ്ഞ മാസം 24നകം11,64,100 പുതിയ കറന്‍സി നോട്ടുകള്‍ പ്രചാരത്തിലെത്തിച്ചിട്ടുണ്ടെന്ന് ആര്.ബി.ഐ അറിയിച്ചിരുന്നു. ഇപ്പോള്‍ 12 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. നിരോധിച്ച 500, 1,000 നോട്ടുകളില്‍ എത്ര തുക ബാങ്കുകളില്‍ തിരിച്ചെത്തിയെന്നു കൃത്യമായി പറയാനാകില്ലെന്നും ചോദ്യത്തോട് അദ്ദേഹം വ്യക്തമാക്കി. ബാങ്കുകളിലെത്തിയ നോട്ടുകള്‍ മുഴുവനും വ്യാജമാണോ യഥാര്‍ഥമാണോ എന്നു സ്ഥിരീകരിക്കേണ്ടതുണ്ട്. ഇത് ഏറെ പ്രയാസം പിടിച്ച പണിയാണ്. ഈ പണി ആര്.ബി.ഐ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കൃത്യമായ തുക അറിയിക്കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."