'ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറവും വര്‍ഗീയ ശക്തികള്‍ ഗാന്ധിയെ ഭയക്കുന്നു'
നെടുമങ്ങാട്: രക്തസാക്ഷിത്വത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറവും രാജ്യത്തിലെ വര്‍ഗീയ ശക്തികള്‍ ഗാന്ധിയെ ഭയക്കുന്നതായി മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള. ഹിന്ദു മഹാസഭയുടെ ഗാന്ധിനിന്ദയില്‍ പ്രതിഷേധിച്ച് നെടുമങ്ങാട് പൊന്നറ പാര്‍ക്കിന് മുന്നില്‍ താലൂക്കിലെ വിവിധ സാംസ്‌കാരിക സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയന്‍ ആശയങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം വര്‍ഗീയതയുടെ വിഷവേരുകള്‍ രാജ്യത്ത് ആഴ്ന്നിറങ്ങില്ലെന്ന് തിരിച്ചറിഞ്ഞ ഹിന്ദു മഹാസഭ ആ ഭയത്താലാണ് രക്തസാക്ഷി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ രൂപമുണ്ടാക്കി വെടിയുതിര്‍ക്കാന്‍ തയാറായതെന്ന് അദ്ദേഹം പറഞ്ഞു. സി. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. നെട്ടിറച്ചിറ ജയന്‍, ആനാട് ജയചന്ദ്രന്‍, അഡ്വ. എസ്. അരുണ്‍ കുമാര്‍, ടി. അര്‍ജുനന്‍, കരിപ്പൂര്‍ സതീഷ്, രാകേഷ് കമല്‍, പുങ്കുമൂട് അജി, മന്നൂര്‍ക്കോണം സത്യന്‍, വള്ളക്കടവ് സുധീര്‍, കരിപ്പൂര്‍ ഷിബു, എസ്.കെ അഭിജിത്ത്, മന്നൂര്‍ക്കോണം സജാദ്, വലിയമല സുജിത്ത്, നെട്ടയില്‍ ഷിനു, ശ്രീദേവന്‍, ഹസീന ടീച്ചര്‍, ഫാത്തിമ, സുനിത, രെഞ്ചുനാഥ്, രാമചന്ദ്രന്‍ സംസാരിച്ചു. ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വ വാര്‍ഷികത്തിന്റെ പ്രതീകാത്മകമായി പൊന്നറ പാര്‍ക്കിനു മുന്നില്‍ 71 തീപന്തങ്ങള്‍ തെളിയിച്ച് വര്‍ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി പ്രതിഷേധ കൂട്ടായ്മ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."