HOME
DETAILS

അസിമാനന്ദയെ വെറുതെവിട്ടത് എന്‍.ഐ.എ ചോദ്യംചെയ്യും

  
backup
March 10, 2017 | 7:09 PM

%e0%b4%85%e0%b4%b8%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%af%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b1%e0%b5%81%e0%b4%a4%e0%b5%86%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

ന്യൂഡല്‍ഹി: സംഘപരിവാരം പ്രതിസ്ഥാനത്തുള്ള അജ്മീര്‍ സ്‌ഫോടനക്കേസില്‍ മുഖ്യ ആസൂത്രകന്‍ സ്വാമി അസിമാനന്ദയുള്‍പ്പെടെയുള്ള ഏഴുപേരെ വെറുതെവിട്ട വിചാരണക്കോടതി നടപടിയെ എന്‍.ഐ.എ ചോദ്യംചെയ്യും. അസിമാനന്ദയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ മതിയായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസികൂട്ടര്‍ അശ്വിനി ശര്‍മ പറഞ്ഞു.
മൊത്തം 149 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 29 പേര്‍ കൂറുമാറിയതും അസിമാനന്ദയ്‌ക്കെതിരായ കേസില്‍ പരാജയപ്പെടാന്‍ കാരണമായി. ഇതില്‍ പലസാക്ഷികളുടെ മൊഴികളും സി.ആര്‍.പി.സി 164 പ്രകാരം മജിസ്‌ട്രേറ്റിനു മുന്‍പാകെ നല്‍കിയതാണ്. കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്ന ഈ മാസം 16 വരെ കാത്തിരിക്കും. അതിനുശേഷം വിചാരണാ കോടതി നടപടിയെ ഉയര്‍ന്ന കോടതിയില്‍ ചോദ്യംചെയ്യുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. മജിസ്‌ട്രേറ്റിനു മുന്‍പാകെ നല്‍കിയ മൊഴിയില്‍ അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങള്‍ ആസൂത്രണംചെയ്തത് താനാണെന്ന് അസിമാനന്ദ പറഞ്ഞിരുന്നു. മൊഴിയുടെ ഓഡിയോ റെക്കോഡിങ് ഉള്‍പ്പെടെയുള്ള തെളിവുകളും കോടതി പരിഗണിച്ചില്ലെന്നാണ് പ്രോസിക്യൂഷന്റെ പരാതി. ഇതിനു പുറമെ രണ്ടുമാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി.
ബുധനാഴ്ചയാണ് സ്വാമി അസിമാനന്ദയെ കൂടാതെ ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍, ഹര്‍ഷദ് സോളങ്കി, മെഹുല്‍കുമാര്‍, മുകേഷ് വാനി, ഭരത് മോഹന്‍ രതേശ്വര്‍ എന്നിവരെ വെറുതെവിട്ട് ജയ്പൂര്‍ കോടതി ജഡ്ജി ദിനേശ് ഗുപ്ത വിധിപറഞ്ഞത്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് അസിമാനന്ദയെ വെറുതെവിടുന്നതെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി, ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ ഭവേശ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവരെ കോടതി കുറ്റക്കാരെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
കേസില്‍ പ്രതികളായ കോഴിക്കോട് ഉള്ള്യേരി സ്വദേശി സുരേഷ് നായര്‍, സന്ദീപ് ഡാംഗേ, രാമചന്ദ്ര കല്‍സാംഗ്രെ എന്നിവരെ പിടികിട്ടാപുള്ളികളായി എന്‍.ഐ.എ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യണമെങ്കില്‍ വിചാരണാ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് എന്‍.ഐ.എക്ക് ഇതുവരെ ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനം: സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ അറസ്റ്റിൽ

National
  •  a month ago
No Image

'സ്വകാര്യ ആശുപത്രിയിൽ വെച്ച് അനധികൃത കുടിയേറ്റക്കാർ മരിച്ചാൽ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം'; സുപ്രധാന വിധിയുമായി സഊദി കോടതി

Saudi-arabia
  •  a month ago
No Image

വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

oman
  •  a month ago
No Image

റീകൗണ്ടിങ്ങിൽ അട്ടിമറി വിജയം; സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മിന്നും ജയം

Kerala
  •  a month ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് യുഡിഎഫിലുള്ള വിശ്വാസത്തിന് തെളിവ്; കേരള ജനതയ്ക്ക് നന്ദി; രാഹുല്‍ ഗാന്ധി

National
  •  a month ago
No Image

'തിരുവനന്തപുരത്തിന് നന്ദി, കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം'; അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala
  •  a month ago
No Image

ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം

Kerala
  •  a month ago
No Image

നാടും നഗരവും കീഴടക്കി യു.ഡി.എഫ്, തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; മൂന്നാം സര്‍ക്കാര്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

Kerala
  •  a month ago
No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  a month ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  a month ago