സാധ്വി ബാലികാ സരസ്വതിയെ അറസ്റ്റ് ചെയ്യണമെന്ന്
കൊല്ലം: അഹിംസയാണ് ഹൈന്ദവദര്ശനമെന്ന് ഉദ്ഘോഷിച്ച നാടാണ് ഭാരതം.
അത്തരം ഹൈന്ദവ സമൂഹത്തെ ഹിംസയ്ക്ക് പ്രേരിപ്പിച്ച് രാജ്യത്ത് കലാപവും, വര്‍ഗീയലഹളയും സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്ത വി.എച്ച്.പി നേതാവ് സാധ്വി ബാലികാ സരസ്വതിയെ അറസ്റ്റ് ചെയ്ത് ശിക്ഷണ നടപടിക്ക് വിധേയമാക്കണമെന്ന് നാഷനല്‍ മുസ്ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ. റഹീംകുട്ടി അധ്യക്ഷനായി. നേതാക്കളായ ഡോ. എം.എ സലാം, വൈ.എ സമദ്, ജെ.എ അസ്ലം, സലീം മഞ്ചലി, തോപ്പില്‍ ബദറുദ്ദീന്‍, എ.ആര് ഷറഫുദ്ദീന്, പുരക്കുന്നില്‍ അഷറഫ്, എം. ഇബ്രാഹിംകുട്ടി, അഷറഫ് സഫ, മാലുമേല്‍ സലീം, സി.എ ബഷീര്‍ക്കുട്ടി, നെടുമ്പന ജാഫര്‍, ഇ. നുജും, ഇ. ഐഷാബീവി, എ. സഫിയാ ബീവി, ഹംസത്ത് ബീവി, നൂര്ജഹാന് നിസാം, സുഹ്റാ സലീം, എസ്. ഷാഹിദ, എ. മുതാസ് ബീഗം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."