HOME
DETAILS
MAL
അന്തിക്കാട് കോള്‍പടവില്‍ കൊഞ്ചിനെ കണ്ടെത്തി
backup
February 09 2019 | 07:02 AM
അന്തിക്കാട്: ജില്ലയിലെ പ്രധാന പാടശേഖരമായ അന്തിക്കാട് കോള്‍പടവില്‍ കൊഞ്ചിനെ കണ്ടെത്തി.
രണ്ടായിരം ഏക്കര്‍ വരുന്ന പാടശേഖരത്തിലെ പ്രധാന ചാലുകളില്‍ വരാല്, കട്ല, പൊടിമീനുകള്‍ എന്നിവയെ കാണാറുണ്ടെങ്കിലും കൊഞ്ചിനെ കാണാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രളയാനന്തരമാകാം ഇവ കോള്പടവിലെത്തിയതെന്ന് സംശയിക്കുന്നു. കൊഞ്ചിനെ പടവില്‍ കണ്ടെത്തിയതോടെ മീന്‍പിടുത്തക്കാര്‍ കൂട്ടത്തോടെ ഇവിടേക്ക് എത്തിയിട്ടുണ്ട്.
കായലിലും പുഴയിലുമാണ് സാധാരണ കൊഞ്ചിനെ കണ്ടു വരുന്നത്.
ആറ്റുകൊഞ്ച് എന്ന പേരിലറിയപ്പെടുന്ന ഇവയ്ക്ക് 25 മുതല്‍ 50 സെന്റീമീറ്ററോളം നീളമുണ്ട്. തേളിന് സമാനമാണ് ഇവയുടെ ശരീര ഘടന.
മുന്‍ഭാഗത്ത് ഒരു ജോഡി കാലുകള്‍ വലിപ്പമേറിയവയും ഞണ്ടുകളെപ്പോലെ ഇവയെ ഇറുക്കിപ്പിടിക്കാവുന്ന രീതിയുള്ളവരുമാണ്. കോള്‍പടവില്‍ കണ്ടെത്തിയ കൊഞ്ചിനെ കൃഷിഭവനിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."