വിദേശ വനിതയുടെ മരണം: അറസ്റ്റ് ഇന്നുണ്ടായേക്കും
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ കോവളത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിതയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കസ്റ്റഡിയിലുള്ള പ്രദേശവാസികളായ രണ്ടുപേര്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം. ഒന്നാം പ്രതി ഉമേശ് രണ്ടാം പ്രതി ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക.
എന്നാല്‍ വിദേശ വനിതയുടെ കൊലപാതകത്തിന് ഇവരുടെ പങ്ക് സംബന്ധിച്ച് അനിഷേധ്യമായ തെളിവുകള്‍ ഇല്ലാത്തത് പൊലിസിനെ കുഴക്കുന്നുണ്ട്. മാത്രമല്ല ശാസ്ത്രീയ തെളിവുകളുടെ അഭാവവും അറസ്റ്റിന് തടസമാകുന്നുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം ഇന്നുലഭിക്കുമെന്നാണ് കരുതുന്നത്. ആ തെളിവുകള്‍കൂടി കൂട്ടിയിണക്കിയായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.
വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥരിമായി ഒത്തുകൂടുന്ന നാല് പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കസ്റ്റഡിയില്‍ ഉള്ള രണ്ടു പ്രതികള്‍ വനിതയുമായി മല്‍പ്പിടുത്തമുണ്ടായെന്ന് സമ്മതിച്ചെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്.
നിയമനടപടികള്‍ പൂര്‍ത്തിയായതിനാല്‍ വിദേശ വനിതയുടെ മൃതദേഹം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."