ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് രാഹുല്‍; ഇല്ലെന്ന് സുധീരന്
തിരുവനന്തപുരം: വരുന്ന ലോക്സഭാ ഇലക്ഷനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വി.എം സുധീരന് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തെ സ്വീകരിക്കാന്‍ വി.എം സുധീരന് തയ്യാറായില്ല. നേരത്തെ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ സുധീരന് വ്യക്തമാക്കിയിരുന്നു.
ചാലക്കുടി മണ്ഡലത്തില്‍ സുധീരന് മത്സരിപ്പിക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ നീക്കം. എന്നാല്‍, തീരുമാനത്തില്‍ നിന്നും താന്‍ പിന്നോട്ടില്ലെന്ന് സുധീരന് വ്യക്തമാക്കി. 25 വര്‍ഷം എം.പിയായും എം.എല്‍.എയായും പാര്‍ലമെന്ററി രംഗത്തുണ്ടായിരുന്നു. ഇനി മത്സരിക്കാനില്ലെന്നത് നേരത്തെ എടുത്ത തീരുമാനമാണ്.
ജനസമ്മതിയുള്ള പുതിയ ചെറുപ്പക്കാര്‍ മത്സരരംഗത്തേക്ക് വരട്ടെ. പുതിയ തലമുറയെയാണ് ജനങ്ങള്‍ ആവശ്യം. അങ്ങനെ വന്നാല്‍, മാത്രമേ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടൂ എന്നും വി.എം സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."