HOME
DETAILS
MAL
യോഗാദിനാചരണം: പരിശീലനം സംഘടിപ്പിച്ചു
backup
June 20 2016 | 21:06 PM
കോഴിക്കോട്: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ആയുഷ് വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും യോഗാ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഹോമിയോപ്പതി വകുപ്പു പദ്ധതിയായ ആയുഷ്മാന്ഭവയുടെ നേതൃത്വത്തില്‍ പുതിയറയില്‍ നടന്ന പരിശീലനം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. കവിത പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു.
ആയുഷ്മാന്‍ഭവ പ്രൊജക്ട് ഓഫിസര്‍ ഡോ. എം. പ്രേമചന്ദ്രന്, ഡോ. യമുന രമേഷ്, ഡോ. ജുഹൈന എന്നിവരും സന്ദീപനി അക്കാദമി ഓഫ് യോഗ സ്റ്റഡീസ് ഡയരക്ടര്‍ ബാലകൃഷ്ണന്, സ്വസ്തി ഹോളിസ്റ്റിക് റിസര്‍ച്ച് സെന്റര്‍ ഡയരക്ടര്‍ ഡോ. കെ.എം രാജേഷ് പ്രശാന്ത് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."