ഒമാനില്‍ പുതിയതായി 22 കോവിഡ് -19 കേസുകള്‍, ഏറ്റവും കൂടുതല്‍ മസ്കത്തില്
മസ്കറ്റ്: ഒമാനില്‍ പുതിയതായി 22 കൊവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ദിവസം റിപ്പോട്ട് ചെയ്ത ഏറ്റവും കൂടിയ എണ്ണമാണിത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ കണ്ണൂര്‍ സ്വദേശിയായ ഒരു മലയാളി കൂടി ഉള്‍പ്പെട്ടിരുന്നു. ഇതോടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളുടെ എണ്ണം 131 ആയി ഉയര്‍ന്നു. ഇതില്‍ 90 പേരും മസ്കറ്റ് ഗവണ്ണറേറ്റില് നിന്നാണ്. 23 പേര് രോഗമുക്തി നേടി.
ഇതില്‍ 10 പേര് രോഗികളായത് കൊറോണ വൈറസ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ്. 8 പേര് യാത്രയുമായി ബന്ധപ്പെട്ടുമാണ്. നാല് കേസുകള്‍ എപ്പിഡെമോളജിക്കല്‍ അന്വേഷണത്തിലാണ്.
108 പേര് ചികിത്സയിലാണ്, 7 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.രണ്ട് പേര് കൃത്രിമ ശ്വാസത്തിലൂടെയാണ് ജീവന് നില നിര്‍ത്തുന്നതെന്ന് ആരോഗ്യമന്ത്രി ഡോക്ടര്‍ അഹമ്മദ് അല്‍ സഈദി പ്രസ്താവനയില്‍ പറഞ്ഞു.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് 10ദശലക്ഷം ഒമാനി റിയാല്‍ സംഭാവനനല്കിയാതായി ഒമാന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.ഇത് ഇപ്പോഴത്തെ ഇന്ത്യന്‍ മൂല്യം അനുസരിച്ചു ഏകദേശം197 കോടി രൂപ വരും. കൊറോണ വൈറസിന്റെ കമ്മ്യൂണിറ്റി ട്രാന്സ്മിഷന് ഘട്ടത്തിലേക്ക് ഒമാന്‍ പ്രവേശിച്ചതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ ഹോസ്നി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."