വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
പാലക്കാട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പാലക്കാട് തൃശ്ശൂര്‍ ജില്ലകളിലെ ഹിന്ദു മുന്നാക്ക, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കും. രണ്ട് ലക്ഷം രൂപവരെയാണ് ആറ് ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കുക. ഉദ്യോഗസ്ഥ ജാമ്യമോ സ്വത്ത് ജാമ്യമോ നല്‍കണം. 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഗ്രാമ പ്രദേശത്ത് താമസിക്കുന്ന ഹിന്ദു മുന്നാക്ക വിഭാഗക്കാരുടെ കുടുംബ വാര്‍ഷിക വരുമാനം 81,000 രൂപയിലും നഗരപ്രദേശത്ത് താമസിക്കുന്നവരുടെ വരുമാനം 1,03,000 -ത്തിലും കവിയരുത്. ഗ്രാമപ്രദേശത്ത് താമസിക്കുന്ന പട്ടികജാതി വിഭാഗക്കാരുടെ കുടുംബവാര്‍ഷിക വരുമാനം 98,000 രൂപയിലും നഗരപ്രദേശത്ത് 1,20,000 രൂപയുമാണ്. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫിസ്, റൂം നമ്പര്‍ 47, എന്‍.പി.ടവര്‍, പടിഞ്ഞാറെകോട്ട വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0487 2381593,9496015013.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."