HOME
DETAILS
MAL
പ്രായം തോല്‍പ്പിക്കാത്ത അധ്വാനത്തിന് നാടിന്റെ ആദരം
backup
May 03 2018 | 05:05 AM
കയ്പ്പമംഗലം : 101ാം വയസിലും അധ്വാനിക്കുന്ന അബ്ദുക്കക്കു ജനപ്രതിനിധികളുടെയും ജന്മ നാടിന്റെയും സ്നേഹാദരം. നൂറു വയസ്സ് പിന്നിട്ടിട്ടും പുളിച്ചോട് സെന്ററില്‍ മീന്‍ കച്ചവടം നടത്തുന്ന പുതിയ വീട്ടില്‍ അബ്ദു എന്ന നാട്ടുകാരുടെ പ്രിയ 'അബ്ദുക്ക' യെയാണു ലോക തൊഴിലാളി ദിനത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്നു ആദരിച്ചത്. കയ്പ്പമംഗലം എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ചു.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രതീപ് റമളാന്‍ കിറ്റ് നല്കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി സതീഷ്, പഞ്ചായത്ത് അംഗം സലീം വലിയകത്ത്, ഷെമീര്‍ എളേടത്ത്, അഡ്വ വി.കെ ജ്യോതി പ്രകാശ്, കെ.എ കൊച്ചുമോന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."