HOME
DETAILS

പട്ടാമ്പി കൈത്തളി ക്ഷേത്രത്തില്‍ കവര്‍ച്ച; നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെട്ടു

  
backup
May 03 2018 | 05:05 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d

 

പട്ടാമ്പി: കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള പട്ടാമ്പി കൈത്തളി മഹാദേവ ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. പുറത്തുള്ള ഭണ്ഡാരത്തില്‍ നിന്ന് നാല്‍പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു. രണ്ടു മാസത്തെ ഭക്തരുടെ വഴിപാട് തുകയാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിന് സമീപമുളള ചില വീടുകളിലും മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷടപ്പെട്ടിട്ടില്ല. എന്നാല്‍ മോഷ്ടാക്കളുടെ ചിത്രം തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. രണ്ട് പേരാണ് സംഘത്തിലുള്ളത്.
ടോര്‍ച്ചടിച്ച് ഒരു വീടിന്റെ പിന്‍വശത്ത് കൂടി നടക്കുന്നതും ഇരിക്കുന്നതുമായ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞത്. ഒരു മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് ക്ഷേത്രത്തില്‍ മോഷണശ്രമം നടക്കുന്നത്.
സി.സി.ടി.വിയില്‍ കണ്ട ദൃശ്യത്തില്‍ നിന്ന് ഒരാളെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈയടുത്ത് ജയിലില്‍ നിന്നിറങ്ങിയ സ്ഥിരം മോഷ്ടാവ് കാര്‍ലോസ് ആണെന്നാണ് പൊലിസ് നിഗമനം. ചൊവ്വാഴ്ച രാവിലെ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
മണം പിടിച്ച പൊലിസ് നായ തൊട്ടടുത്ത വീടുകളിലേക്കാണ് എത്തിയത്. മോഷ്ടാക്കള്‍ നാല് വീടുകളില്‍ കവര്‍ച്ചക്ക് ശ്രമം നടത്തിയതായി കാണുന്നുണ്ട്. ഒന്നും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറയുന്നു. പട്ടാമ്പി എസ്.ഐ അജിഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നിരവധി മോഷണങ്ങളാണ് പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും നടന്നത്.
പട്ടാമ്പി, ഓങ്ങല്ലൂര്‍, കൊപ്പം മേഖലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഏതാനും മാസത്തിനിടക്ക് നിരവധി മോഷണങ്ങളാണ് പതിവായിട്ടുള്ളത്. രണ്ട് ദിവസം മുമ്പ് മേലെ പട്ടാമ്പിയിലെ സ്റ്റുഡിയോവില്‍ നിന്ന് ക്യാമറയും പണവും നഷ്ടപ്പെട്ടിരുന്നു. ഒരാഴ്ചക്ക് മുമ്പ് തിരുവേഗപ്പുറ വിളത്തൂരില്‍ നിന്ന് മുപ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ അന്വേഷണവും നടക്കുകയാണ്. രാത്രി കാല പെട്രോളിങ് പൊലിസ് ശക്ത്മാക്കി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മോഷണം തുടര്‍ക്കഥയാവുന്നത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷങ്ങളില്‍ പൊലിസ് സ്റ്റേഷന് സമീപത്തായി മീറ്ററുകള്‍ക്കപ്പുറത്തുള്ള ബി.ആര്‍.സി കെട്ടിടത്തില്‍ നിന്ന് കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും മോഷണം നടന്നിട്ടും ഇത് വരെയും ഒരു തുമ്പും കിട്ടിയിട്ടില്ല. അതിനാല്‍ തന്നെ പൊലിസ് പെട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago