കാര്‍ഷിക വിപണന കേന്ദ്രത്തിലെ പച്ചക്കറി വില്പന കേന്ദ്രം അടച്ചൂപൂട്ടി
സുല്‍ത്താന്‍ ബത്തേരി: അമ്മായിപ്പാലത്തെ കാര്‍ഷിക വിപണന കേന്ദ്രത്തിലെ പച്ചക്കറി വില്പന കേന്ദ്രം അടച്ചുപൂട്ടി. ഒരു മുന്നറിയിപ്പുമില്ലാതെയാണ് സെക്രട്ടറി കേന്ദ്രം അടച്ചുപൂട്ടിയതെന്ന് കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ചന്ത പ്രവര്‍ത്തിച്ചിരുന്നത്. ചന്ത നിര്‍ത്തിവച്ചത് കര്‍ഷകരെ വെട്ടിലാക്കി. അഞ്ച് ദിവസം മുന്‍പ് വിപണന കേന്ദ്രത്തില്‍ പച്ചക്കറി തൂക്കിയെടുത്തിരുന്ന മുദ്ര വെക്കാത്ത ത്രാസ് ലീഗല്‍ മെട്രോളജി സ്കോഡ് പിടിച്ചെടുത്തിരുന്നു. മാര്‍ക്കറ്റില്‍ കര്‍ഷകര്‍ നല്കുന്ന പച്ചക്കറി ഈ ത്രാസില്‍ തൂക്കിയാണ് എടുത്തിരുന്നത്. ആറ് ശതമാനം തൂക്കത്തില്‍ കുറവുള്ളതായി സ്കോഡ് കണ്ടെത്തിയിട്ടുണ്ട്.
ഇതുമൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തൂക്കിയെടുക്കുമ്പോള്‍ കുറവുള്ള ത്രാസ് ഉപയോഗിക്കുകയും വില്പനക്കായി മറ്റൊരു ത്രാസുമാണ് ഉപയോഗിച്ചിരുന്നത്. തൂക്കത്തില്‍ വെട്ടിപ്പ് നടത്തിയത് സംബന്ധിച്ച് അന്വഷണം നടത്തണം. വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് പ്രയോജനകരമാകുന്ന വിധത്തില്‍ നടത്തണം.
ജനപ്രതിനിധികളുടേയും കര്‍ഷകരുടേയും യോഗം വിളിച്ച് ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ പി.എം അബൂബക്കര്‍, എന്‍.വി അനില്‍കുമാര്‍, കെ.എ വിശ്വനാഥന്, എന്‍.കെ ശശി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."