HOME
DETAILS

ലോക്‌സഭ: കരുത്തരെ കളത്തിലിറക്കാന്‍ സി.പി.ഐ

  
backup
February 09 2019 | 19:02 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%95%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


അജേഷ് ചന്ദ്രന്‍ #


തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈവശമുള്ള നാലുമണ്ഡലങ്ങളിലും കരുത്തരെ ഇറക്കി കളം പിടിക്കാന്‍ സി.പി.ഐ. തൃശൂരൊഴികെ കഴിഞ്ഞ തവണ കൈവിട്ട മൂന്നുമണ്ഡലങ്ങളും എങ്ങനെയും തിരിച്ചുപിടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് പാര്‍ട്ടി. തൃശൂര്‍ മണ്ഡലം നിലനിര്‍ത്തി നാലുസീറ്റുകളിലും ജയം ഉറപ്പിക്കണമെന്നാണ് മുന്നണി നിര്‍ദേശം. ഇതിനായി വിജയസാധ്യത പഠിച്ച് സ്ഥാനാര്‍ഥികളെ അണിനിരത്താനാണ് നീക്കം.


നിലവില്‍ സി.പി.ഐ മത്സരിക്കുന്ന വയനാട്, തൃശൂര്‍, മാവേലിക്കര, തിരുവനന്തപുരം മണ്ഡങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് പാര്‍ട്ടി ഗൗരവമായി ചിന്തിച്ചുതുടങ്ങി. വയനാട്ടില്‍ സംസ്ഥാന എക്‌സിക്യുട്ടീവംഗം പി.പി സുനീറിനാണ് സാധ്യത. കഴിഞ്ഞ തവണ 30,000ത്തില്‍ താഴെ വോട്ടിനാണ് ഇവിടെ സത്യന്‍ മൊകേരി തോറ്റത്. മലപ്പുറം ജില്ലയിലെ ഏറനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ചേര്‍ന്നതാണ് വയനാട് മണ്ഡലം. ഇവിടെ നിന്ന് സത്യന്‍ മൊകേരിക്ക് കാര്യമായി വോട്ടുകള്‍ ലഭിച്ചിരുന്നില്ല.
ഇതാണ് പരാജയത്തിന് കാരണമായി വിലയിരുത്തപ്പെട്ടത്. സത്യനു പകരം ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ കഴിഞ്ഞതവണ ഇവിടെ വിജയിക്കാന്‍ കഴിയുമായിരുന്നു എന്നാണ് പൊതുനിരീക്ഷണം. ഇതാണ് പി.പി സുനീറിന്റെ പേര് ഉയര്‍ന്നുകേള്‍ക്കാനുള്ള കാരണം. അതേസമയം സത്യന്‍ മൊകേരിക്കുള്ള ജനകീയത പി.പി സുനീറിനുണ്ടോ എന്ന കാര്യവും വിലയിരുത്തിയാകും ഇവിടുത്തെ സ്ഥാനാര്‍ഥി നിര്‍ണയം. സുനീറിനും സത്യനുമൊപ്പം ദേശീയ കൗണ്‍സിലംഗം പി.വസന്തത്തിന്റെ പേരും ഇവിടെ ഉയര്‍ന്നുകേള്‍ക്കുന്നു.


പേയ്‌മെന്റ് സീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തവണ ജനകീയ മുഖത്തെ രംഗത്തിറക്കാനാണ് തീരുമാനം. ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഉണ്ടായ നാണക്കേട് ഇല്ലാതാക്കാനാണിത്. മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇക്കുറി തങ്ങള്‍ക്കുകൂടി ബോധ്യപ്പെടുന്ന സ്ഥാനാര്‍ഥി വേണമെന്നാണ് സി.പി.ഐയോടുള്ള സി.പി.എം നിര്‍ദേശം. അതിനാല്‍ പന്ന്യന്‍ രവീന്ദ്രനാണ് ഇവിടെ കൂടുതല്‍ സാധ്യത. ദേശീയ നേതൃത്വത്തിലുള്ള ആനി രാജയുടെയും ബിനോയ് വിശ്വത്തിന്റെയും പേരുകള്‍ സജീവമാണെങ്കിലും ബിനോയ് വിശ്വം മത്സരിക്കില്ലെന്നാണ് വിവരം.
തൃശൂരില്‍ നിലവിലെ എം.പി സി.എന്‍ ജയദേവന്‍ മത്സരിക്കുന്നില്ലെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്‍ ഇവിടെ കെ.പി രാജേന്ദ്രനാണ് സാധ്യത. മാവേലിക്കരയില്‍ നാലുപേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. പുന്നല ശ്രീകുമാര്‍, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജെ. ദേവകി, എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.എ അരുണ്‍കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ പുന്നല ശ്രീകുമാറിനാണ് ഇവിടെ മുന്‍തൂക്കം. ഇക്കുറി യുവനേതൃത്വത്തിന് കൂടി പ്രാതിനിധ്യം നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ അരുണ്‍കുമാറിനും സാധ്യതയുണ്ട്.
മണ്ഡലങ്ങള്‍ വച്ചുമാറാനുള്ള സാധ്യത ഇത്തവണയില്ല. അടുത്തമാസം ആദ്യവാരത്തില്‍ സി.പി.ഐയുടെ ദേശീയ സെക്രട്ടേറിയറ്റ്, നിര്‍വാഹകസമിതി യോഗങ്ങള്‍ ഡല്‍ഹിയില്‍ ചേരുന്നുണ്ട്. അതിനുശേഷം മാത്രമേ, കേന്ദ്രനേതൃത്വത്തില്‍ നിന്ന് ആരെല്ലാം മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago