പൂത്തുലഞ്ഞ് ഗുല്‍മോഹര്‍
മാള: പാതയോരങ്ങളില്‍ പൂത്തുനില്‍ക്കുന്ന ഗുല്‍മോഹര്‍ കണ്ണുകള്‍ക്കു വിരുന്നൊരുക്കുന്നു. പാതയോരങ്ങളിലും കലാലയാങ്കണങ്ങളിലും തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഏപ്രില്‍ മെയ് മാസങ്ങളിലാണ് പൂക്കുന്നത്.ചൂടേറുന്ന വേനല്‍മാസങ്ങളില്‍ പാതയോരങ്ങളില്‍ ഇലപൊഴിച്ചു പൂവേറ്റി നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ യാത്രികര്‍ക്കു പകര്‍ന്നു നല്‍കുന്നതു ഗൃഹാതുരമായ ഓര്‍മകള്‍ കൂടിയാണ് .കോളജ് കാമ്പസുകളിലെമ്പാടും രക്തവര്‍ണ്ണം പടര്‍ത്തി നില്‍ക്കുന്ന ഗുല്‍മോഹറുകളുണ്ട്. പരീക്ഷകള്‍ അവസാനിച്ചു കലാലയ ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ വിങ്ങുന്ന ഹൃദയത്തോടെ സഹപാഠികള്‍ യാത്രമൊഴി ചൊല്ലുമ്പോള്‍ മൂകസാക്ഷിയായി നിന്നു പൂവിതളുകള്‍ വിതറിയ ഗുല്‍മോഹറുകളെ മറക്കാനാവില്ല. പാതയോരങ്ങളില്‍ പൂമെത്ത വിരിച്ചു കൊണ്ടാണ് ഗുല്‍മോഹര്‍ മരങ്ങള്‍ വേനലിനോടു വിടചൊല്ലുന്നത്.
മഡഗാസ്‌കര്‍ സ്വദേശിയായ ഗുല്‍മോഹറിന്റെ ശാസ്ത്ര നാമം ഡെലോനിക് റീജിയ എന്നാണ്. ഒരു നൂറ്റാണ്ടു മുന്‍പാണു ഈ പൂമരം ഇന്ത്യയിലെത്തുന്നത്. ് മുപ്പതടിയോളം ഉയരത്തില്‍ വളരുന്ന ഈ മരം അലങ്കാരത്തിനും തണലിനുമായിട്ടാണിതു നട്ടു വളര്‍ത്തുന്നത്. ശാഖാഗ്രത്തില്‍ കുലകളായാണ് പൂക്കള്‍ വിരിയുന്നത്. പൂവിനു ചുവപ്പു നിറവും സ്പൂണിന്റെ ആകൃതിയുമാണ്. പരന്ന പച്ച തലപ്പും നിറയെ ചുവന്ന പൂക്കളുമായി നില്‍ക്കുന്ന ഗുല്‍മോഹറുകള്‍ മനോഹരമായ കാഴ്ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."