കണിയാമ്പറ്റ പഞ്ചായത്ത് സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്താവുന്നു
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഈമാസം 27ന് സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്തായി പ്രഖ്യാപിക്കുന്നു. സമ്പൂര്‍ണ വൈദ്യുതീകരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ 2016-2017 വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക പ്രൊജക്ട് തയാറാക്കി പഞ്ചായത്തിലെ മുഴുവന്‍ വീടുകളും വയറിംഗ് നടത്തി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
കെ.എസ്.ഇ.ബിയുടെ കമ്പളക്കാട്, മീനങ്ങാടി, പനമരം സെക്ഷന്‍ ഓഫീസുകള്‍ വഴിയാണ് പഞ്ചായത്ത് പ്രദേശത്ത് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നത്. കൂടാതെ 2017 ഏപ്രില്‍ മാസത്തോടെ പഞ്ചായത്ത് പ്രദേശത്ത് സമ്പൂര്‍ണ്ണ ശുദ്ധജല ലഭ്യതയുള്ള പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും തയ്യാറാക്കി വരികയാണ്.
കമ്പളക്കാട് ടൗണിന് സമീപം ഒരേക്കര്‍ ഭൂമി പഞ്ചായത്ത് വിലക്കെടുത്ത് വാട്ടര്‍ അതോറിറ്റിക്ക് കൈമാറുകയും പ്രസ്തുത സ്ഥലത്ത് വാട്ടര്‍ അതോറിറ്റിയുടെ കണിയാമ്പറ്റ ഗ്രാമീണ കുടിവെള്ള പദ്ധതി നടപ്പിലാക്കുകയുമാണ്.
ഈ പദ്ധതിയില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കിയ 2480 കുടുംബങ്ങള്‍ക്ക് 4000 രൂപ വീതം സബ്‌സിഡി നല്‍കുകയും ചെയ്യുന്നുണ്ട്. ജലനിധി പദ്ധതിയില്‍ പഞ്ചായത്ത് പദ്ധതി വിഹിതം ഉള്‍പ്പെടെ 5.5 കോടി അടങ്കലില്‍ വിവിധ പ്രദേശങ്ങളില്‍ 12 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി.
നിലിവില്‍ 2016-2017 വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്തും സംസ്ഥാനത്ത് ഏഴാം സ്ഥാനത്തുമാണ്. പദ്ധതി നിര്‍വ്വഹണത്തില്‍ 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്തെത്തി ചരിത്ര നേട്ടം കൈവരിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."