റാഫേല്‍: വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നെന്ന് ശിവസേന
മുംബൈ: റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകള്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കുമെതിരേ ശക്തമായ ആയുധമാക്കി ശിവസേന.
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്ക് സംബന്ധിച്ചുള്ള വാര്‍ത്ത നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ ആരോപിക്കുന്നു.
റാഫേല്‍ ഇടപാടിനെ അനുകൂലിക്കുന്നവര്‍ രാജ്യസ്നേഹികളും എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളുമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഓരോ ഇന്ത്യക്കാരനും ഇടപാട് സംബന്ധിച്ച് എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
എന്നാല്‍ ആര്‍ക്കും തൃപ്തികരമായ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല.
സത്യമേവ ജയതേ എന്ന മുദ്രാവാക്യവുമായാണ് രാജ്യം ജീവിക്കുന്നതുതന്നെ. എന്നാല്‍ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സത്യം അതിജീവിക്കുമെന്ന കാര്യം മറക്കരുതെന്നും സാമ്ന ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."