മോദി അരുണാചലില്‍: ചൈനയ്ക്ക് എതിര്‍പ്പ്; തിരിച്ചടിച്ച് ഇന്ത്യ
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരേ ചൈനയുടെ രൂക്ഷമായ എതിര്‍പ്പ്. ബീജിങ്ങിന്റെ ഇത്തരമൊരു നീക്കത്തില്‍ വിദേശകാര്യമന്ത്രാലയം കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശ് അവിഭാജ്യ ഘടകവും ആര്‍ക്കും അന്യാധീനപ്പെടുത്താന്‍ കഴിയാത്തതുമാണെന്ന് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പലസമയങ്ങളിലും ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ അരുണാചല്‍ സന്ദര്‍ശിക്കും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതുപോലെതന്നെയാണ് ഇവിടെയും സന്ദര്‍ശനം നടത്തുന്നത്. ഇതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ലെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു.
മോദിയുടെ അരുണാചല്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിനെ കടുത്ത ഭാഷയില്‍ എതിര്‍ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വിമര്‍ശിച്ചിരുന്നു.
ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിമര്‍ശനം ഉണ്ടായത്. ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ പരസ്പരം മാനിക്കണം. ഉഭയകക്ഷി ബന്ധത്തിന് ഇത് ആവശ്യമാണെന്നും ചൈന പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തിയത്. കഴിഞ്ഞ ദിവസം അസമിലെത്തിയപ്പോള്‍ അദ്ദേഹത്തിനു കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്.
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ മോദിക്കു കരിങ്കൊടിയും ഗോബാക്ക് വിളികളുമാണ് അസമില്‍ എതിരിടേണ്ടിവന്നത്. തുടര്‍ന്ന് അരുണാചലിലും ത്രിപുരയിലും മോദി സന്ദര്‍ശനം നടത്തി.
അരുണാചലിലെ ഹോലോംഗിയില്‍ വിമാനത്താവളത്തിന്റെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."