കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചെന്ന് ആരോപണം
ജില്ലയില്‍ ഇന്നുമുതല്‍ സ്വകാര്യബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക്
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ ഇന്നു മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലം പണിമുടക്കും. കെ.എസ്.ആര്‍.ടി.സി ബസ്സ് കണ്ടക്‌റെ മര്‍ദിച്ചതുമായി ബന്ധപെട്ട് സ്വകാര്യ ബസ്സ് ജീവനക്കാരനെ പൊലിസ് കസ്റ്റഡിയിലെടുത്ത് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചെന്ന് ആരോപിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സമരമാരംഭിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്നലെ നടത്തിയ അപ്രതീക്ഷിത സ്വകാര്യബസ് സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. കഴിഞ്ഞദിവസം രാത്രിയില്‍ കോളിയാടി മലങ്കരയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ചുള്ളിയോട് സ്വദേശി പൗലോസിന് മര്‍ദനമേറ്റ സംഭവത്തില്‍ സ്വകാര്യബസ് ജീവനക്കാരന്‍ കേണിച്ചിറ സ്വദേശി രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ ഇയാളെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ചെന്നും ഇത് ചെയ്ത ഉദ്യോഗ്സ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ സ്വകാര്യബസ് തൊളിലാളി സംയുക്ത ട്രേഡ് യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. രതീഷിനെ അകാരണമായി 36 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചെന്നാണ് സംയുക്ത ട്രേഡ് യൂണിയന്റെ ആരോപണം. സംഭവം നടന്ന രാത്രിതന്നെ പൊലീസെത്തി രതീഷിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെയാണ് അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കിയത്. 308, 427, 341, 324, 149 വകുപ്പുകള്‍ പ്രകാരമാണ് രതീഷിനെതിരെ കേസെടുത്തിരിക്കുന്നത്. രതീഷിനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ മുതല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ജില്ലയില്‍ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് ജില്ലയില്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലാവുകയും ചെയ്തു. സ്വകാര്യ ബസുകള്‍ കൂടുതലായി സര്‍വിസ് നടത്തുന്ന റൂട്ടുകളിലാണ് യാത്രാക്ലേശം രൂക്ഷമായത്.
ടാക്‌സി ജീപ്പുകളിലും ഓട്ടോറിക്ഷയിലും തിങ്ങിനിറഞ്ഞാണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. സ്വകാര്യ ബസ് പണിമുടക്കിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജില്ലയിലെ മൂന്ന് ഡിപ്പോകളിലുമായി 25ഓളം കൂടുതല്‍ സര്‍വിസ് നടത്തി. ഇതില്‍ ബത്തേരി പുല്‍പ്പള്ളി, ബത്തേരി, കല്‍പ്പറ്റ എന്നീ റൂട്ടുകളില്‍ നാല് അധിക സര്‍വിസും ബത്തേരി മാനന്തവാടി റൂട്ടില്‍ അധികമായി രണ്ട് സര്‍വിസും നടത്തി. മാനന്തവാടി ഡിപ്പോയില്‍ നിന്നും നിരവില്‍പ്പുഴ ഭാഗത്തേക്ക് രണ്ടും കല്‍പ്പറ്റയില്‍ നിന്നും മേപ്പാടി റൂട്ടില്‍ രണ്ടും സര്‍വിസുകള്‍ കൂടുതലായി നടത്തി.
കഴിഞ്ഞ ഒരു വര്‍ഷമായി ബത്തേരി മാനന്തവാടി റൂട്ടില്‍ സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസ്സുജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവായിട്ടും പ്രശ്‌നപരിഹാരത്തിന് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇല്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."