കരുവന്‍തിരുത്തി ബാഫഖി തങ്ങള്‍ യതീംഖാന 45-ാം വാര്‍ഷികത്തിനു നാളെ തുടക്കം
ഫറോക്ക്: കരുവന്‍തിരുത്തി ബാഫഖി തങ്ങള്‍ സ്മാരക യതീംഖാനയുടെ 45-ാം വാര്‍ഷിക സമ്മേളനനത്തിനു നാളെ തുടക്കമാകും. ഏഴ് കുട്ടകളുമായി താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച യതീംഖാന ഇന്ന് അനാഥകള്‍ക്കും അഗതികള്‍ക്കും തണലാവുന്ന വലിയ വിദ്യാഭ്യാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.
യു.പി സ്‌കൂളും ഐ.ടി.ഐയും നടത്തുന്നതിനൊപ്പം മതസാമൂഹിക രംഗത്ത് ഓട്ടേറെ പ്രവര്‍ത്തനങ്ങള്‍ യത്തീംഖാന മാനേജ്‌മെന്റ് ഇടപെട്ടുവരുന്നു. അനാഥ പെണ്‍കുട്ടികളെ സ്വന്തം വീട്ടില്‍ തന്നെ പാര്‍പ്പിച്ചു എല്ലാ സൗകര്യത്തോടെയും സംരക്ഷിച്ചു പോരുകയാണ് യത്തീംഖാന ചെയ്യുന്നത്.
മൂന്ന് ദിവസങ്ങളിലായി പാണക്കാട് പൂക്കോയ തങ്ങള്‍ നഗറില്‍ ഉദ്ഘാടന സമ്മേളനം, സാംസ്‌ക്കാരിക സമ്മേളനം, യതീംഖാന പ്രവര്‍ത്തക സംഗമം, വനിത സംഗമം, യതീംഖാന സന്ദര്‍ശനം, സമാപന സമ്മേളനം തുടങ്ങി വിവിധ സെക്ഷനുകളിലാണ് വാര്‍ഷികാഘോഷം ക്രമപ്പെടുത്തിയിട്ടുള്ളത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍, ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി., എം. കെ. രാഘവന്‍ എം. പി., വി. കെ. സി. മമ്മദ് കോയ എം. എല്‍. എ., സിംസാറുല്‍ ഹഖ് ഹുദവി, മുസ്തഫ ഹുദവി ആക്കോട്, റഫീഖ് സകരിയ ഫൈസി, മിര്‍ഷാദ് യമാനി ചാലിയം, ഹാഫിള് ജാബിര്‍ എടപ്പാള്‍, വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി. വി. സൈനുദ്ദീന്‍, റംല അമ്പലക്കടവ്, എന്‍. വി. മുഹമ്മദ് ഹനീഫ എന്നിവര്‍ വിവിധ സെഷനുകളിലായി പരിപാടിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."