കുറുവ ദ്വീപിനെ തകര്‍ക്കാനുള്ള വനംവകുപ്പ് നീക്കം പ്രതിരോധിക്കും: സി.പി.എം
മാനന്തവാടി: കുറുവ ദ്വീപിലേക്ക് വിനോദ സഞ്ചാരികളെ കയറ്റുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വിനോദ സഞ്ചാരമേലയെ തകര്‍ക്കാനുള്ള വനംവകുപ്പിന്റെ ശ്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വന്യമ്യഗ ശല്ല്യവും വിളനാശവും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന കുറുവയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക ആശ്രമായിരുന്നു കുറുവയിലെ വിനോദസഞ്ചാരം.
നൂറുകണക്കിന് കുടുംബങ്ങളും കുടുബശ്രീ സ്വശ്രയസംഘം യൂനിറ്റുകളുമാണ് കുറുവയിലെ വിനോദസഞ്ചാരത്തെ ആശ്രയിച്ചു ജീവിച്ചു പോന്നിരുന്നത്. ചില കപട കര്‍ഷക സംഘടനാ നേതാക്കളുടെയും കപട പരിസ്ഥിതി വാദികളുടെയും പരാതിയുടെ മറപിടിച്ച് ഒരു ശാസ്ര്തീയ പഠനവും നടത്താതെയാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വനംവകുപ്പ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയുടെ ലഭ്യത, അതിര്‍ത്തി നിര്‍ണയം, വെള്ളപൊക്കം, ആനയുടെ സഞ്ചാരം, നെല്‍ വയലിലെ കൊയ്ത്തുകാലം, സ്റ്റാഫ് സ്ട്രങ്ത്ത്, സഞ്ചാരികളുടെ എണ്ണം എന്നീ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള പഠനം നടത്തി എന്നാണ് സഞ്ചാരികളൂടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അഡീഷനല്‍ പി.സി.സി.എഫ് ആയ പ്രക്യതി ശ്രീവാസ്തവ ഉത്തരവില്‍ പറയുന്നത്.
പ്രദേശത്ത് നേരിട്ടെത്തി കര്യങ്ങള്‍ മനസിലാക്കാതെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ യാതൊരു കഴമ്പില്ലാത്ത ഇത്തരം പഠനങ്ങളുടെ അടിസ്ഥാനം എന്താണെന്ന് വനംവകുപ്പ് മറുപടി പറയണം. കനത്ത വന്യമ്യഗശല്ല്യം നേരിടുന്ന കുറുവയുടെ സമീപ പ്രദേശങ്ങളില്‍ അത് പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത വനംവകുപ്പ് കുറുവയിലെ വിനോദ സഞ്ചാരത്തിന് കടിഞ്ഞാണ്‍ ഇടാന്‍ കാണിക്കുന്ന താല്‍പ്പര്യത്തിന് പിന്നില്‍ ചില ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് വേണം മനസിലാക്കാന്‍.
മാനന്തവാടിയില്‍ കഴിഞ്ഞ മാസം എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയ പി.സി.സിഫ് നാളിതുവരെ അത് പാലിക്കപ്പെട്ടോ എന്ന് ഉറപ്പാക്കാന്‍ തയ്യാറായിട്ടില്ല. ആയിരത്തോളം ഏക്കര്‍ സ്ഥലമുള്ളതില്‍ വെറും അഞ്ച് ഏക്കറില്‍ താഴെ വനപ്രദേശം മാത്രമാണ് ടൂറിസത്തിനായി ഉപയോഗിക്കുന്നുള്ളു. വനംവകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 15 ശതമാനം ടൂറിസത്തിനായി ഉപയോഗിക്കാം.
നിലവില്‍ കുറുവയില്‍ വന്യമ്യഗശല്യം വര്‍ധിച്ചിരിക്കുകയാണ്. കുറുവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു മൂലം മറ്റ് ടൂറിസ കേന്ദ്രങ്ങളെയും അത് ബാധിച്ചിരിക്കുകയാണ്. കുറുവയിലെ അനാവശ്യമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേത്യത്വത്തില്‍ മാനന്തവാടി, പുല്‍പ്പള്ളി പദേശത്തെ ജനപ്രതിനിധികള്‍ ഒ.ആര്‍ കേളു എം.എല്‍.എയുടെ നേത്യത്വത്തില്‍ ഈ മാസം എട്ട് മുതല്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിന് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുമെന്ന് പി.വി സഹദേവന്‍, കെ.എം വര്‍ക്കി, സണ്ണി ജോര്‍ജ്, എം.എസ് സുരേഷ്ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."