HOME
DETAILS

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനം അപകടകരമെന്ന് എം.എസ്.എഫ്

  
backup
February 09 2019 | 20:02 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%a7%e0%b4%be%e0%b4%b0%e0%b4%be-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d

 

കൂളിവയല്‍ (വയനാട്): കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ പ്രതിരോധിക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്ന് വയനാട്ടില്‍ നടക്കുന്ന എം.എസ്.എഫ് ദേശീയ നേതൃ ക്യാംപ് അഭിപ്രായപ്പെട്ടു.
പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭരണഘടന ഉറപ്പ് നല്‍കിയ അവകാശത്തെ തകര്‍ക്കുകയാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.


ഇതിനെതിരേ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലും കാംപസുകളിലും ദലിത് പിന്നാക്ക വിദ്യാര്‍ഥി സംഘടനകളെയും സമാന മനസ്‌കരേയും അണിനിരത്തി യോജിച്ച മുന്നേറ്റത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കും.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നിയമനത്തിന് മാനദണ്ഡമാക്കിയിരുന്ന 200 പോയിന്റ് റോസ്റ്റര്‍ സംവിധാനത്തിന് പകരം 13 പോയിന്റ് റോസ്റ്റര്‍ മാനദണ്ഡം നടപ്പിലാക്കുന്നത് വഴി സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടക്കാന്‍ പോകുന്നത്. ഇത് പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണെന്നും നേതൃ ക്യാംപ് അഭിപ്രായപ്പെട്ടു. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. ടി.പി അഷ്‌റഫലി അധ്യക്ഷനായി.


പി.പി.എ കരീം, എസ്.എച്ച് മുഹമ്മദ് അര്‍ഷാദ്, ഇ ഷമീര്‍, അഡ്വ. എന്‍.എ കരീം, പി.വി അഹമ്മദ് സാജു, അതീബ്ഖാന്‍, അല്‍ അമീന്‍, ഫാത്തിമ തഹ്ലിയ, സിറാജുദ്ധീന്‍ നദ്‌വി, മിസ്ഹബ് കീഴരിയൂര്‍, എം.പി നവാസ്, പി. ഇസ്മായില്‍, ഷിബു മീരാന്‍, പി.കെ അസ്മത്ത്, അസീസ് കളത്തൂര്‍, സി.എച്ച് ഫസല്‍, റിയാസ് നാലകത്ത്, മന്‍സൂര്‍ ഹുദവി, ഫൈസാന്‍ ചെന്നൈ, ഖൈസര്‍ അബ്ബാസ്(ഉത്തര്‍പ്രദേശ്), നൂറുദ്ധീന്‍ മൊല്ല (പശ്ചിമ ബംഗാള്‍), എം. അന്‍സാരി (തമിഴ്‌നാട്), ഇമ്രാന്‍ ആലം (ബിഹാര്‍), അഡ്വ. അബ്ദുല്‍ ജലീല്‍ (കര്‍ണാടക), ജാവേദ് അക്രം (പഞ്ചാബ്), തൗസീഫ് ഹുസൈന്‍ റാസ(അസം), ഷഹബാസ് ഹുസൈന്‍ (ജാര്‍ഖണ്ഡ്) സംസാരിച്ചു.
വിവിധ സെഷനുകള്‍ക്ക് എം.സി വടകര, റാഷിദ് ഗസ്സാലി, ഷറഫുദ്ധീന്‍ ഹുദവി (ദാറുല്‍ ഹുദ പൂങ്കനൂര്‍ കാംപസ്), ഇഗ്‌നോ സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ബഷീര്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. വ്യത്യസ്ത സെഷനുകളില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജയന്തി രാജന്‍, പടയന്‍ മുഹമ്മദ്, യഹ്യാഖാന്‍ തലക്കല്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  22 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  30 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  36 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago