HOME
DETAILS
MAL
ലാപ്ടോപ്പിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോഗ്രാം സ്വര്‍ണം പിടികൂടി
backup
February 09 2019 | 20:02 PM
നെടുമ്പാശ്ശേരി: ലാപ്ടോപ്പിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടര കിലോഗ്രാം സ്വര്‍ണം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്റ്്സ് വിഭാഗം പിടിച്ചെടുത്തു. ദുബൈയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ കാസര്‍കോട് ആലമ്പടി സ്വദേശി ഹാരീസ് അഹമ്മദില്‍ നിന്നുമാണ് 2566 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഏകദേശം 85 ലക്ഷത്തോളം രൂപ വില വരുന്ന 22 ബിസ്ക്കറ്റാണ് ലാപ്ടോപ്പില്‍ ഒളിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."