നിര്‍മലക്ക് സഹായഹസ്തവുമായി വാട്‌സ്ആപ്പ് കൂട്ടായ്മ
ചെറുവത്തൂര്‍: അപകടത്തില്‍ പരുക്കേറ്റ് കിടപ്പിലായ മകളെയും ചേര്‍ത്തുപിടിച്ചു സങ്കടക്കടലില്‍ കഴിയുന്ന നിര്‍മലയുടെ കണ്ണീരൊപ്പാന്‍ സഹായഹസ്തവുമായി വാട്‌സ്ആപ്പ് കൂട്ടായ്മ. തൃക്കരിപ്പൂരിലെ പ്രാദേശിക ചാനലായ ടി.സി.എന്നിന്റെ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് നിര്‍മലക്കും മകള്‍ പ്രസീതക്കുമായി ധനസമാഹരണം നടത്തിയത്. 1,63,047 രൂപയാണ് ഈ കൂട്ടായ്മ പിരിച്ചെടുത്ത് കൈമാറിയത്. ഇവരുടെ സങ്കടക്കഥകള്‍ സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സഹായഹസ്തവുമായി ഈ വാട്‌സ്ആപ്പ് കൂട്ടായ്മ രംഗത്തെത്തിയത്. രണ്ടു വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ പ്രസീത കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടപ്പിലാണ്. വാട്‌സ്ആപ്പ് കൂട്ടായ്മ ചെയര്‍മാന്‍ ഡോ. സി.കെ.പി കുഞ്ഞബ്ദുല്ല, വര്‍ക്കിങ് ചെയര്‍മാന്‍ ടി.വി ചന്ദ്രദാസ്, വൈസ് ചെയര്‍മാന്‍ കെ. സഹജന്‍, കണ്‍വീനര്‍ പി. പ്രസാദ്, ട്രഷറര്‍ എസ്. അഷ്‌റഫ്, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. മനോജ്, ജയന്‍ ചെറുവത്തൂര്‍, പി. വിജിന്‍ദാസ്, രജീഷ് കുളങ്ങര, അറഫാത്ത് എന്നിവര്‍ സഹായധനം കൈമാറല്‍ ചടങ്ങില്‍ സംബന്ധിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."