HOME
DETAILS

ഇടയിലെക്കാട് കാവിനെ തൊട്ടറിഞ്ഞ് സസ്യ സര്‍വേ

  
backup
May 03 2018 | 09:05 AM

%e0%b4%87%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d


തൃക്കരിപ്പൂര്‍: ഇടയിലെക്കാട് കാവിനെ കണ്ടും തൊട്ടുമറിഞ്ഞ് സസ്യ വൈവിധ്യ സര്‍വേ. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കാവിന് ജൈവവൈവിധ്യ പൈതൃക പദവി നല്‍കുന്നതിന്റെ ഭാഗമായാണ് ഓരോ സസ്യങ്ങളെയും തിരിച്ചറിഞ്ഞുള്ള കണക്കെടുപ്പ് ആരംഭിച്ചത്. ഇടയിലെക്കാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിനായിരുന്നു സര്‍വേ നിര്‍വഹണ ചുമതല. പുല്‍വര്‍ഗം തൊട്ട് വന്‍മരങ്ങള്‍ വരെ ഗവേഷക സംഘവും പഴമക്കാരും കുട്ടികളും ഗ്രന്ഥശാലാ പ്രവര്‍ത്തകരും തിരിച്ചറിഞ്ഞു. അവയോരോന്നിന്റെയും സവിശേഷതകള്‍ ഗവേഷക സംഘം പഴമക്കാരുടെ നാട്ടറിവുകള്‍ ചേര്‍ത്തു കലര്‍ത്തി കുട്ടികള്‍ക്ക് വിശദമാക്കി നല്‍കി.
കാവിലെ പലതരം കാട്ടുപഴങ്ങള്‍, കാട്ടുപൂക്കള്‍ എന്നിവയെ കുറിച്ചുള്ള അറിവുകള്‍ കുട്ടികള്‍ക്ക് കൗതുകം പകരുന്നതായിരുന്നു. 112 തരം സസ്യങ്ങളെയാണ് ആദ്യഘട്ടം സര്‍വേയില്‍ കണ്ടെത്തിയത്. മെയ് മാസത്തോടെ വേനല്‍ക്കാല സസ്യ സര്‍വേ പൂര്‍ത്തിയാകും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴക്കാല സസ്യ സര്‍വേ നടത്തുന്നതോടെ മുഴുവന്‍ സസ്യങ്ങളും ജൈവ വൈവിധ്യ പട്ടികയില്‍ ഇടം പിടിക്കും. കാവിലെ മരങ്ങളില്‍ പറ്റിപ്പിടിച്ച് വളരുന്ന പരാദ സസ്യങ്ങള്‍, ഫംഗസുകള്‍, കൂണുകള്‍, ചെറുജീവികള്‍, പക്ഷികള്‍, പൂമ്പാറ്റകള്‍, ഇഴജന്തുക്കള്‍, വന്യ ജീവികള്‍ തുടങ്ങിയവയെപ്പറ്റി വിവിധ സര്‍വകലാശാലകളിലെ ഗവേഷണ വിദഗ്ധരെ കൂടി പങ്കെടുപ്പിച്ച് സര്‍വേ സമ്പൂര്‍ണമാക്കി ജൈവ വൈവിധ്യ ബോര്‍ഡിന് പട്ടിക സമര്‍പ്പിക്കും. ഇതോടൊപ്പം കാവിന്റെ ജൈവസമ്പന്നതയെയും അതിന്റെ പ്രാധാന്യത്തെയും പരിചയപ്പെടുത്തിയുള്ള ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
യോഗത്തില്‍ സസ്യ ഗവേഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഡോ. ഇ. ഉണ്ണികൃഷ്ണന്‍, വി.സി ബാലകൃഷ്ണന്‍, ആനന്ദ് പേക്കടം, വലിയപറമ്പ് പഞ്ചായത്ത് അംഗം വി.കെ കരുണാകരന്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പി. കൃഷ്ണന്‍, നവോദയ ഗ്രന്ഥാലയം സെക്രട്ടറി പി. വേണുഗോപാലന്‍, പ്രസിഡന്റ് പി.വി പ്രഭാകരന്‍, വി. ശ്രീധരന്‍, സി.എച്ച് സുകുമാരന്‍, എം. ബാബു, എം. ലക്ഷ്മണന്‍, എ. സുമേഷ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  17 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  17 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  17 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  17 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  17 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  17 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  17 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  17 days ago