കോഴി വസന്തക്കെതിരേ കുത്തിവയ്പ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പു വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'അസ്‌കാഡ് പദ്ധതി' പ്രകാരം കേരളത്തിലെ 98 ലക്ഷം കോഴികളെയും 14 ലക്ഷം താറാവുകളെയും കോഴിവസന്തതാറാവ് വസന്ത എന്നറിയപ്പെടുന്ന സാംക്രമിക രോഗങ്ങള്‍ക്കെതിരെ കുത്തിവയ്പിന് വിധേയമാക്കുന്നു.
2016 ജൂണ്‍ 20 മുതല്‍ ജൂലൈ 19 വരെ മൃഗസംരക്ഷണവകുപ്പില്‍ നിന്നും പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ കര്‍ഷകഭവനങ്ങള്‍ സന്ദര്‍ശിച്ച് കോഴികളെയും താറാവുകളെയും കുത്തിവയ്ക്കും.
വനിതാ സ്വയം സഹായസംഘങ്ങള്‍, കുടുംബശ്രീ മറ്റ് സന്നദ്ധ സംഘടനകള്‍, താല്‍പര്യമുള്ള എസ്.എസ്.എല്‍.സി.പാസ്സായ വ്യക്തികള്‍ എന്നിവരെയാണ് വോളണ്ടിയര്‍മാരായി തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു കുത്തിവയ്പിന് രണ്ട് രൂപാ ക്രമത്തില്‍ ഫീസായി നല്‍കണം. ഈ അവസരം കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."