മോദിയും പിണറായിയും അഡ്ജസ്റ്റ്മെന്റ് ഭരണം നടത്തുന്നു: കൊടിക്കുന്നില്‍
കൊല്ലം: കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണവും കേരളത്തില്‍ സി.പി.എം നേതൃത്വത്തിലുള്ള പിണറായി സര്‍ക്കാരും ചേര്‍ന്ന് അഡ്ജസ്റ്റ്മെന്റ് ഭരണമാണ് നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി.
കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, പാചക വാതകം വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലം നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റോഫിസ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വില വര്‍ധിപ്പിച്ചപ്പോള്‍ പിണറായിയും കൊടിയേരിയും ഒരക്ഷരം മിണ്ടാഞ്ഞത് ഇതിന് തെളിവാണ്.യു.പി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ ഇന്ധന വില അല്‍പ്പമൊന്ന് കൂട്ടിയാല്‍ പ്രക്ഷോഭവുമായി ഇറങ്ങുന്ന മാര്‍സിസ്റ്റ്
പാര്‍ട്ടിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. കോര്‍പ്പറേറ്റുകളെ താലോലിക്കുന്ന ഭരണമാണ് ബി.ജെ.പിയുടേതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
ആര് രമണന് അധ്യക്ഷനായി. എന്‍ അഴകേശന്, കെ കരുണാകരന്‍പിള്ള, അഡ്വ. ജമീല ഇബ്രാഹിം, എ.കെ ഹഫീസ്, സൂരജ് രവി, പി രാമഭദ്രന്, പ്രൊഫ. രമാരാജന്‍, പ്രസാദ് നാണപ്പന്, അഡ്വ. പി ജര്‍മ്മിയാസ്, കൃഷ്ണവേണി ജി. ശര്‍മ്മ, അന്‍സാര്‍ അസീസ്, ആദിക്കാട് മധു, ഡി ഗീതാകൃഷണന്, ജോര്‍ജ്ജ് ഡി. കാട്ടില്‍, എം.എം സഞ്ജീവ് കുമാര്‍, പി.ആര് പ്രതാപചന്ദ്രന്, എച്ച് അബ്ദുല്‍ റഹുമാന്‍, ഉളിയക്കോവില്‍ ശശി, അഡ്വ. വിഷ്ണു സുനില്‍ പന്തളം, മോഹന്‍ പെരിനാട്, വാളത്തുംഗല്‍ രാജഗോപാല്‍, എന്‍ ചന്ദ്രബാബു, എസ് വിപിന ചന്ദ്രന്, സുള്‍ഫിക്കര്‍ ഭൂട്ടോ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."