അംഗപരിമിതി മറന്ന് തുടര്‍ച്ചയായി നാലാം വര്‍ഷവും നോമ്പിന്റെ പുണ്യം തേടി ജയകൃഷ്ണന്‍
ഈരാറ്റുപേട്ട: പതിനഞ്ചുവര്‍ഷം മുമ്പ് ഒരു അപകടത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റ ഇടമറുകു കൈലാസമറ്റം പൂവേലില്‍ ജയകൃഷ്ണന്‍(46) അംഗപരിമിതി മറന്നു തുടര്‍ച്ചയായ നാലാം വര്‍ഷവും നോമ്പ് നോല്‍ക്കുകയാണ്.
നടക്കാന്‍ വയ്യാത്തതു കൊണ്ടു ജയകൃഷ്ണന്‍ വീല്‍ചെയറിലാണു സഞ്ചരിക്കുന്നത്. റമദാന്‍ നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ശരീരികമായ ഗുണങ്ങളുണ്ടെന്നും ജയകൃഷ്ണന്‍ പറയുന്നു.
ജയകൃഷ്ണന് എല്ലാവിധ പിന്തുണയുമായുമായി ഭാര്യ മിനിയും മക്കളായ വിഷ്ണുവും ജിനുവും കൂടേയുണ്ട്.
മഗ്‌രിബ് ബാങ്ക് വിളിച്ചാലുടന്‍ ഈരാറ്റുപേട്ടയിലെ സുഹൃത്തുക്കള്‍ ജയകൃഷ്ണനെ മൊബൈലില്‍ വിളിച്ചറിയിച്ച ശേഷമാണു നോമ്പ് തുറക്കുക. ജയകൃഷ്ണന്റെ പെരുന്നാള്‍ ആഘോഷം എല്ലാ വര്‍ഷവും ഈരാറ്റുപേട്ടയിലെ സുഹൃത്തുക്കളുടെ കൂടെയാണ്.
ചെറുകിട വ്യാവസായ സംരഭമായ അലക്ക് സോപ്പ്, ലോഷന്‍ എന്നിവ കച്ചവടം ചെയ്തതാണ് ജയകൃഷ്ണനും കുടുംബം പുലര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."