ട്രിപ്പുകള്‍ മുടക്കി സ്വകാര്യ ബസുകള്‍ യാത്രക്കാരെ വലയ്ക്കുന്നു
തൊടുപുഴ: സ്വകാര്യ ബസുകള്‍ ട്രിപ്പുകള്‍ മുടക്കി യാത്രക്കാരെ വലയ്ക്കുന്നു.
ആദിവാസികളും കുടിയേറ്റ കര്‍ഷകരും അധിവസിക്കുന്ന വെള്ളിയാമറ്റം പഞ്ചായത്തിലെ പൂമാല, മേത്തൊട്ടി പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന രാവിലെയും വൈകുന്നേരവും മുന്നറിയിപ്പില്ലാതെ ട്രിപ്പുകള്‍ മുടക്കുന്നത്.
തൊടുപുഴയില്‍നിന്ന് പൂമാലയ്ക്ക് രാവിലെ 6.30നും പൂമാലയില്‍നിന്ന് തൊടുപുഴയ്ക്ക് രാത്രി 8.30നുമുള്ള ട്രിപ്പ് ഒഴിവാക്കിക്കിട്ടാന്‍ ബസുടമ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന് പറഞ്ഞു.
ഇത് നടപ്പായാല്‍ ആശുപത്രി സൗകര്യം പോലുമില്ലാത്ത പിന്നോക്ക മേഖലയിലെ ജനങ്ങള്‍ യാത്രാക്ലേശംകൊണ്ട് വലയും. ഈ സാഹചര്യത്തില്‍ ട്രിപ്പ് നിലനിര്‍ത്താനും കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടിക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ക്ക് നല്കയ നിവേദനത്തില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."