കെ.എസ്.യുവിനെ നേതൃത്വം നിലക്കുനിര്‍ത്തണം: എം.എസ്.എഫ്
തൊടുപുഴ: കെ.എസ്.യു പ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്നലെ അടിമാലി എം.ബി. കോളജില്‍ പഠിപ്പുമുടക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ക്ലാസിലെത്തിയ എം എസ്. എഫ് നിയോജകമണ്ഡലം പ്രസിഡന്റും കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയുമായ അസ്ഹര്‍ മുഹമ്മദിനെ അകാരണമായി മര്‍ദ്ദിക്കുകയും വിദ്യാര്‍ഥികളെ ആക്ഷേപിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കുന്ന ഇത്തരം സംഘടനകള്‍ സമൂഹത്തിന് ആപത്താണ്. പഠിക്കുക എന്ന വിദ്യാര്‍ഥികളുടെ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് നടത്തുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കും. കെ.എസ്.യു ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി നേരിടാന്‍ എം.എസ്.എഫ് നിര്‍ബന്ധിതമാകുമെന്ന് ജില്ലാ പ്രസിഡന്റ് സല്മാന് ഹനീഫ്, ജനറല്‍ സെക്രട്ടറി കെ എം അന്‍വര്‍, ട്രഷറര്‍ അസ്ലം ബഷീര്‍ എന്നിവര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."