HOME
DETAILS
MAL
മൊബൈല്‍ മോഷ്ടാവ് പിടിയില്‍
backup
June 21 2016 | 19:06 PM
കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചെടുത്ത മൊബൈലുകളുമായി പിടികൂടി. ഇന്നലെ പുലര്‍ച്ചെ നാലുമണിക്ക് പട്രോളിങ് നടത്തി വരവെ റെയില്‍വേ പൊലിസ് എസ്.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരപ്പനങ്ങാടി ഉള്ളണ്ണം വടക്കേപുറത്ത് പി പി റഫീഖി(28)നെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പരിശോധിച്ചപ്പോള്‍ വിലകൂടിയ മൂന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. അന്വേഷണത്തില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ മോഷണം പതിവാണെന്നും ഇവ അത്തരത്തില്‍ കളവ് ചെയ്തതാണെന്ന് സമ്മതിക്കുകയും ചെയ്തു. പ്രതിയെ 14 ദിവസത്തേക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."