കാട്ടാന ശല്യം; ശാശ്വത പരിഹാരം കാണണമെന്ന്
മുണ്ടക്കൈ: മുണ്ടക്കൈയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമാകുന്ന വന്യമൃഗ ശല്യത്തിനെതിരേ അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മുണ്ടക്കൈ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി വര്‍ഷ കാലം തുടങ്ങിയിട്ടും പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. മുണ്ടക്കൈ പുഞ്ചിരിമട്ടം, ഹാരിസണ്‍ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപത്തുള്ള റാട്ടപ്പാടി, ചൂരല്‍മല സ്കൂള്‍ റോട്ടിലെ പടവെട്ടിക്കുന്ന് പ്രദേശങ്ങളിലാണ് നിലവില്‍ കാട്ടാനശല്യം രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്.
സമീപകാലത്ത് മുണ്ടക്കൈ- പതിനഞ്ച് പാടിക്ക് സമീപം താമസിക്കുന്ന മാധവി എന്ന ആദിവാസി സ്ത്രീയുടെ വീട് കാട്ടാന തകര്‍ത്തിരുന്നു. എന്നാല്‍ വന്യമൃഗശല്യം രൂക്ഷമായിട്ടും അധികൃതര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങളില്‍ ഒപ്പ് ശേഖരിച്ച് അധകൃതര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സഹദേവന്, ഉണ്ണികൃഷ്ണന്, സുഭാഷ്, ശ്രീജിത്ത്, നൗഫല്‍, സതീഷ്, ജോ മാത്യൂ, സോബിന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."