പെരിങ്ങത്തൂരില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകനും സഹോദരിക്കും വെട്ടേറ്റു
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തനു വെട്ടേറ്റു. സഹോദരിക്കും പരുക്ക്. പെരിങ്ങത്തൂര്‍ ഈസ്റ്റ് പുളിയനമ്പ്രം ശാഖ യൂത്ത് ലീഗ് സജീവ പ്രവര്ത്തകന് വളവില്‍ യൂനസ്(27)നാണ് വെട്ടേറ്റത്. കൂടെ ഉണ്ടായിരുന്ന സഹോദരി സജീറ(24)ക്കും പരുക്കേറ്റു.
പരുക്കേറ്റവരെ തലശ്ശരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിന്നു പെരിങ്ങത്തൂരിലേക്കു പോകും വഴി തോക്കോട്ട് വയലില്‍ വച്ചാണ് ആക്രമം. യൂനുസിനു തലയ്ക്കും കൈക്കുമാണു പരുക്കേറ്റത്.
മഴു ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ കൈ കൊണ്ട് തടയുകയായിരുന്നെന്നു പരുക്കേറ്റവര്‍ പറഞ്ഞു. ബൈക്ക് തടഞ്ഞു നിര്‍ത്തി മഴു, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരാകായുധങ്ങളുമായി ആക്രമിച്ചതായാണു പരാതി.
സി.പി.എം പ്രവര്‍ത്തകരായ പള്ളിപറമ്പത്ത് രതീഷ്, വണ്ണാന്റെ വിട ബിജേഷ്, പ്രജില്‍ തുടങ്ങിയ അഞ്ചോളം പേരാണ് ആക്രമണത്തിനു പിന്നിലെന്നു പരുക്കേറ്റവര്‍ പറഞ്ഞു. ചൊക്ലി എസ്.ഐ ഇ.വി ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."