HOME
DETAILS

പട്ടികജാതി വികസന കോര്‍പറേഷനില്‍ തൊഴില്‍ വായ്പാ പദ്ധതികള്‍

  
backup
March 10 2017 | 21:03 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1


പാലക്കാട്: സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ വിവിധ തൊഴില്‍ വായ്പ പദ്ധതികള്‍ നടപ്പിലാക്കുന്നു. മൂന്ന് ലക്ഷം പദ്ധതി തുകയുള്ള ലഘു വ്യവസായ യോജന, 5000 രൂപ വീതം പദ്ധതി തുകയുള്ള മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതി, മഹിളാ സമൃദ്ധി യോജന (വനിതകള്‍ക്ക് മാത്രം) എന്നീ പദ്ധതികളിലൂടെയാണ് തൊഴില്‍രഹിതരായ പട്ടികജാതി-വര്‍ഗ യുവാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വായ്പ നല്‍കുന്നത്. തൊഴില്‍രഹിതരായ 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വായ്പ ലഭിക്കുക. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ കുടുംബ വാര്‍ഷിക വരുമാനം 98000 രൂപയിലും നഗരങ്ങളില്‍ താമസിക്കുന്നവരുടെ വരുമാനം 120000 രൂപയിലും അധികമാവരുത്.
തെരെഞ്ഞെടുക്കപ്പെടുന്നവര്‍ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. കോര്‍പ്പറേഷനില്‍ നിന്നും മുമ്പ് സ്വയംതൊഴില്‍ വായ്പയെടുത്തവര്‍ക്ക് (മൈക്രോ ക്രെഡിറ്റ് ലോണ്‍, മഹിളാ സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കാനാകില്ല. ലഘു വ്യവസായ യോജന വായ്പ ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ടും മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതി പ്രകാരമുള്ള വായ്പ അഞ്ച് ശതമാനം പലിശ നിരക്കില്‍ മൂന്ന് വര്‍ഷം കൊണ്ടും മഹിളാ സമൃദ്ധി യോജന വായ്പ നാല് ശതമാനം പലിശ നിരക്കില്‍ മൂന്ന് വര്‍ഷം കൊണ്‍ും അടച്ചു തീര്‍ക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ജില്ലാ മാനെജര്‍, സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, നൈനാന്‍സ് കോംപ്ലക്‌സ്, മേട്ടുപ്പാളയം സ്ട്രീറ്റ്, പാലക്കാട്-678001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0491 2544411.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  17 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  17 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  17 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  17 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  17 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  18 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  18 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  18 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  18 hours ago