HOME
DETAILS
MAL
ഉപഭോക്തൃ ബോധവല്‍ക്കരണ പരിപാടി
backup
March 10 2017 | 21:03 PM
കോഴിക്കോട്: സംസ്ഥാന ഉപഭോക്തൃ കാര്യവകുപ്പ്, ജില്ലാ സപ്ലൈ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉപഭോക്തൃ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് റോസ് ജോസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു അധ്യക്ഷനായി. 'ജങ്ക് ഫുഡ് അരോഗ്യത്തിന് ഹാനികരം' എന്ന വിഷയത്തില്‍ ഡോ. ശുദ്ധോധനനും, 'ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം - 2006' എന്ന വിഷയത്തില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.ജെ വര്‍ഗീസും, ഉപഭോക്തൃ സംരക്ഷണം 'ലീഗല്‍ മെട്രോളജിയിലൂടെ' എന്ന വിഷയത്തില്‍ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ കെ. ബിനോയിയും ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."