HOME
DETAILS

വിധിയെഴുതുന്നത് 12.92 ലക്ഷം വോട്ടര്‍മാര്‍

  
backup
March 10 2017 | 21:03 PM

263452-2


കൂടുതല്‍ പെരിന്തല്‍മണ്ണയില്‍; കുറവ് വേങ്ങരയില്‍
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ 2017 ജനുവരി 14നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയനുസരിച്ച് 12,92,754 വോട്ടര്‍മാരുണ്ട്. ജനുവരി 14ന് 18 വയസ് തികഞ്ഞവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 6,47,195 എണ്ണം സ്ത്രീകളും 6,45,559 എണ്ണം പുരുഷന്‍മാരുമാണ്.
കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നിവയാണ് മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങള്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലം പെരിന്തല്‍മണ്ണയാണ്. 1,91,796 വോട്ടര്‍മാര്‍. ഏറ്റവും കുറവുള്ളത് വേങ്ങരയിലാണ്. 1,65,822. ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരുള്ളത് പെരിന്തല്‍മണ്ണയിലാണ്, 98,693. ഏറ്റവും കുറവുള്ളത് വേങ്ങരയിലാണ്, 80,324 പേര്‍.

മണ്ഡലം, ആകെ വോട്ടര്‍മാരുടെ എണ്ണം, സ്ത്രീ, പുരുഷന്‍ എന്ന ക്രമത്തില്‍:

കൊണ്ടോട്ടി: 1,85,295, 91,971, 93,324.     
മഞ്ചേരി:  1,88,002, 95,266, 92,736.   
പെരിന്തല്‍മണ്ണ: 1,91,796, 98,693,  93,103,    
മങ്കട: 1,91,370,  97,560, 93,810.
മലപ്പുറം: 1,91,346, 94,721, 96,625.      
വള്ളിക്കുന്ന്: 1,79,123, 88,660, 90,463
വേങ്ങര: 1,65,822, 80,324, 85,498.  


ജനസാന്ത്വന പദ്ധതി: അപേക്ഷ
സ്വീകരിക്കല്‍
നിര്‍ത്തിവച്ചു
മലപ്പുറം: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ജനസാന്ത്വനം പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.

ലോക്‌സഭയിലേക്ക് ജില്ലയില്‍നിന്ന് രണ്ട@ാമത്തെ ഉപതെരഞ്ഞെടുപ്പ്


മലപ്പുറം: മലപ്പുറത്ത് ഏപ്രില്‍ 12നു നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ജില്ലയില്‍നിന്നു ലോക്‌സഭയിലേക്കു നടക്കുന്ന രണ്ട@ാം ഉപതെരഞ്ഞെടുപ്പാകും. മുസ്‌ലിംലീഗ് നേതാവായിരുന്ന ഖാഈദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു നേരത്തേ ഉപതെരഞ്ഞെടുപ്പ് നടന്നത്.
1973 ല്‍ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 1971ല്‍ മൂന്നാം തവണ മഞ്ചേരിയില്‍നിന്ന് 1,19,837 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച ഇസ്മാഈല്‍ സാഹിബ് 1972 ഏപ്രില്‍ 14ന് മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍വച്ച് മരണപ്പെട്ടു. അന്ന് ഇസ്മാഈല്‍ സാഹിബും ഇന്ന് ഇ. അഹമ്മദും മരണപ്പെട്ട സമയത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷരായിരുന്നു. മാത്രമല്ല, അവസാന തെരഞ്ഞെടുപ്പില്‍ ഇസ്മാഈല്‍ സാഹിബ് നേടിയ 1.19 ലക്ഷത്തിന്റെ ഭൂരിപക്ഷവും 2014 ല്‍ ഇ. അഹമ്മദ് നേടിയ 1,94,739 വോട്ട് ഭൂരിപക്ഷവും അതാതു കാലത്തെ സംസ്ഥാന  റെക്കോര്‍ഡായിരുന്നു എന്നതും അപൂര്‍വതയാണ്.
2014ലെ ഭൂരിപക്ഷത്തോടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിനുടമായുമായി ഇ. അഹമ്മദ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് 4,37,723ഉം സി.പി.എമ്മിലെ പി.കെ സൈനബയ്ക്ക് 2,42,984ഉം വോട്ട് ലഭിച്ചു. മറ്റുള്ളവര്‍ക്ക് ലഭിച്ച വോട്ട് ഇപ്രകാരമാണ്. അഡ്വ. എന്‍. ശ്രീപ്രകാശ് (ബി.ജെ.പി)-64,705, നാസറുദ്ദീന്‍ എളമരം (എസ്.ഡി.പി.ഐ)-47,853, പ്രൊഫ. പി. ഇസ്മാഈല്‍ (വെല്‍ഫയര്‍ പാര്‍ട്ടി)- 29,216, ഇല്യാസ് (ബി.എസ്.പി)-2,745, എന്‍. ഗോപിനാഥന്‍ (സ്വത)-2,491, എം.വി ഇബ്രാഹീം (സ്വത)-1,376, ശ്രീധരന്‍ (സ്വത)-1,330, അന്‍വര്‍ ഷക്കീല്‍ ഒമര്‍ (സ്വത)-1,215, നോട്ട-21,829, അസാധു 92.


പോളിങ് ബൂത്തുകള്‍ 1,175


മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ 1,175 പോളിങ് ബൂത്തുകള്‍. വോട്ടര്‍മാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോളിങ് ബൂത്തുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തവരുടെ എണ്ണം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഷ്‌കരണം. ഒരു പോളിങ് സ്റ്റേഷനു കീഴില്‍ 1,700 വോട്ടര്‍മാരാണ് ഇതുവരെയുണ്ടായിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുഖകരവുമാക്കുന്നതിന്റെ ഭാഗമായി ഒരു പോളിങ് സ്‌റ്റേഷനു കീഴിലെ വോട്ടര്‍മാരുടെ എണ്ണം 1,400 ആക്കി കുറക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായാണ് ജില്ലയില്‍ 407 പോളിങ് സ്റ്റേഷനുകള്‍ പുതുതായി അനുവദിച്ചത്. ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ 2,298 പോളിങ് സ്‌റ്റേഷനുകളാണ് ഉണ്ടായിരുന്നത്. 407 എണ്ണത്തിന്റെ വര്‍ധനവുണ്ടാവുന്നതോടെ ഇത് 2,705 ആകും. കൊണ്ടോട്ടി (169), മഞ്ചേരി (169), പെരിന്തല്‍മണ്ണ (177), മങ്കട (172), മലപ്പുറം (177), വേങ്ങര (148), വള്ളിക്കുന്ന് (163) എന്നിങ്ങനെയാണ് മലപ്പുറം മണ്ഡലത്തിലെ പൊളിങ് ബൂത്തുകളുടെ എണ്ണം.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  6 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago