വിവരങ്ങള്‍ കംപ്യൂട്ടറിലായില്ല; കെട്ടിടനികുതി അടക്കാനാകാതെ മങ്കടക്കാര്‍
മങ്കട: ഒരു വര്‍ഷത്തിലേരെയായി കെട്ടിടനികുതി അടക്കാനാകാതെ മങ്കട പഞ്ചായത്തില്‍ പൊതുജനം. ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി അടക്കാനാവാതെ പലരും മടങ്ങുന്ന സ്ഥിതി കഴിഞ്ഞ വര്‍ഷംമുതല്‍ നിലവിലുണ്ട്. നികുതിദായകരുടെ വിവരങ്ങള്‍ മുഴുവന്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാനാകാത്തതാണ് പ്രതിസന്ധിക്കു കാരണം. കെട്ടിട നമ്പര്‍ ഇല്ലെന്നു പറഞ്ഞാണ് ചിലരെ പഞ്ചായത്ത് അധികൃതര്‍ മടക്കി അയക്കുന്നത്. മുന്‍ വര്‍ഷം അടച്ച രസീതിക്കു പകരം മൂന്നു വര്‍ഷം മുന്‍പുള്ള രസീതി ആവശ്യപ്പെടുന്നതാണ് ജനങ്ങളെ വലയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ സമാന സംഭവത്തില്‍ പിന്നീട് പലിശ സഹിതം അടക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നു ഭീമമായ സംഖ്യ പഞ്ചായത്ത് അടവാക്കുകയായിരുന്നു.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും പ്രശ്‌നം പരിഹരിക്കാനാവാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ മാസമാണ് ഗ്രാമപഞ്ചായത്ത് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലായതിന്റെ പ്രഖ്യാപനം സ്പീക്കര്‍ നിര്‍വഹിച്ചത്. ഇതിനിടെ കടന്നമണ്ണ തെക്കേടത്ത് അബൂബക്കര്‍ മുതിര്‍ന്ന പൗരനായതന്നെ നികുതി അടക്കാതെ പറഞ്ഞയച്ചുവെന്ന പരാതിയുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."