സി.എന്‍ ബാലക്യഷ്ണനെതിരേ അനില്‍ അക്കരയും പത്മജയും
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ ചൊല്ലി കോണ്‍ഗ്രസ് നേതാവ് സി എന്‍ ബാലക്യഷ്ണനെതിരേ വിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എയും പത്മജ വേണുഗോപാലും. ത്യശൂരിലെ തോല്‍വിക്ക് കാരണം സി എന്‍ ബാലക്യഷ്ണനാണെന്നാണ് തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കുന്ന കെ.പി.സി.സി ഉപസമിതിയിക്ക് മുന്നില്‍ ഇരുവരും പരാതി ഉന്നയിച്ചത്. പാര്‍ട്ടിയുടെ സ്വത്തുക്കളില്‍ പലതും ബാലക്യഷ്ണന്‍ കൈയ്യടക്കി വെച്ചിരിക്കുകയാണ്.
ഇദ്ദേഹമടക്കമുള്ള പല നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയില്ല. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇടതുമുന്നണിക്ക് അനൂകൂലമായ പ്രസ്താവന വരെ സി.എന്‍ ബാലക്യഷ്ണന്റെ ഭാഗത്തുനിന്നുമുണ്ടായി. ഇതൊക്കെ തോല്‍വിക്ക് കാരണമായെന്നാണ് പരാതി.
തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചതില്‍ അനില്‍ അക്കരമാത്രം വെറും 45 വോട്ടിനാണ് വിജയിച്ചത്. പത്മജ അടക്കമുള്ളവര്‍ കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഉടന്‍ പത്മജ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതിയുമായി രംഗത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടി നേതാക്കള്‍ പ്രചാരണത്തിന് ഇറങ്ങുകയോ പിന്‍തുണ നല്‍കുകയോ ചെയതില്ലെന്നായിരുന്നു പത്മജയുടെ പരാതി.
ഇക്കാര്യം വ്യക്തമാക്കി പത്മജ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന സമിതിക്ക് മുന്നില്‍ അനില്‍അക്കരയും പത്മജയും പരാതി ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."