HOME
DETAILS

ആനക്കര നീലിയാട് റോഡിന്റെ വീതി കൂട്ടി ടാറിങ്ങ് വൈകുന്നത് കെ.ടി ജലീല്‍ എംഎല്‍.എയെ ആക്ഷേപിക്കാനെന്ന് പരാതി

  
backup
June 21, 2016 | 11:41 PM

%e0%b4%86%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a8%e0%b5%80%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 

ആനക്കര: ആനക്കര നീലിയാട് റോഡിന്റെ വീതി കൂട്ടി ടാറിങ്ങ് വൈകുന്നത് കെ.ടി ജലീല്‍ എംഎല്‍.എയെ ആക്ഷേപിക്കാനെന്ന് പരാതി.
കഴിഞ്ഞ തവണ എം.എല്‍.എയായിരിക്കുമ്പോഴാണ് ആനക്കരയ്ക്കു സമീപം മലേഷ്യ ബില്‍ഡിംഗിന് സമീപം മുതല്‍ നീലിയാട് വരെയും, റോഡില്‍ നിലവിലുളള റോഡിന്റെ ഇരുവശവും വീതി കൂട്ടി ടാറിങ്ങ് നടത്താന്‍ 60 ലക്ഷം രൂപ അനുവദിച്ചത്. ഇത് പ്രകാരം കഴിഞ്ഞ നിയമസഭാ തിരെഞ്ഞടുപ്പിന്റെ ഒരു മാസം മുന്‍പ് റോഡിന്റെ പണി ആരംഭിച്ചത്. എന്നാല്‍ കെ.ടി ജലീല്‍ വീണ്ടും എം.എല്‍.എയും മന്ത്രിയുമായിട്ടും റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന്‍ തയ്യാറായിട്ടില്ല. ഇഴഞ്ഞു നീങ്ങുന്ന പണിക്കും കരാറില്‍ പറയുന്ന തരത്തിലല്ലാത്ത പണിക്കുമെതിരെ വ്യാപകമായ പരാതി ഉണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പരാതി വ്യാപകമായതിനെ തുടര്‍ന്ന് കരാറുകാരെ ഫോണില്‍ വിളിച്ച് മന്ത്രി പരാതിപ്പെട്ടിരുന്നതായി പറയുന്നു. കഴിഞ്ഞ തവണ എം.എല്‍.എയായിരിക്കെ നടത്തിയ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെങ്കിലും ഈ റോഡിന്റെ പണിമാത്രമാണ് പാതി വഴിയില്‍ നില്‍ക്കുന്നത്. കുമ്പിടി സ്വദേശി സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവുമായ വ്യക്തിയായ ബി.ഡബ്ലു.ഡി കരാറുകാരനാണ് ഇതിന്റെ നിര്‍മ്മാണം എടുത്തിട്ടുളളതെന്നാണ് അറിയുന്നത്.
പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച എം.എല്‍.എയെ പാര്‍ട്ടിക്കാരനായ വ്യക്തിതന്നെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുളള സമീപമാണ് കരാറുകാരനില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് പാര്‍ട്ടിയുടെ മലപ്പുറം, പാലക്കാട് ജില്ലയില്‍പ്പെട്ട അണികള്‍ പറയുന്നത്. ഇത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും പിന്നീട് പൂര്‍ത്തിയാക്കാതെയും നീട്ടികൊണ്ടുപോകുകയും ചെയ്യുന്ന ബി.ഡബ്ലു.ഡി കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
അല്ലാത്ത പക്ഷം ഇവരേറ്റെടുക്കുന്ന മറ്റ് കരാറുകള്‍ക്കും ഈ അനുഭവമാണ് ഉണ്ടാകുക എന്നാണ് നാട്ടുകാര്‍ പറയുന്നത്. മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന പ്രധാന റോഡാണിത്. ഇപ്പോള്‍ റോഡിന്റെ നിര്‍മ്മാണത്തിനിറക്കിയ ടാര്‍ബാരല്‍ മറിഞ്ഞ് ടാര്‍ റോഡില്‍ പരന്ന് കിടക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; എമിറേറ്റിൽ വാടകയ്ക്ക് താമസിക്കാനും വീട് വാങ്ങാനും പറ്റിയ പ്രദേശങ്ങൾ ഇവ

uae
  •  2 days ago
No Image

മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

ആഭ്യന്തര കലാപം രൂക്ഷം; ഈ രാജ്യത്തേക്കുള്ള സർവീസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  2 days ago
No Image

ദോഹയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

qatar
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  2 days ago
No Image

23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിലും ഇതിഹാസമായി ലോറ

Cricket
  •  2 days ago
No Image

മെസി 'വീണ്ടും' കേരളത്തിലേക്ക്; അര്‍ജന്റീന ടീമിന്റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Kerala
  •  2 days ago
No Image

ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി

Cricket
  •  2 days ago
No Image

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തേക്കാൾ പ്രധാനപ്പെട്ടത്; യുഎഇയിലെ പ്രവാസികളുടെ മുൻ​ഗണനകളിൽ മാറ്റം വന്നതായി പുതിയ പഠനം

uae
  •  2 days ago
No Image

'വാതിലിനരികില്‍ നിന്ന് മാറാന്‍ പറഞ്ഞു മാറിയില്ല, ദേഷ്യം വന്നു ചവിട്ടി' ട്രെയിനില്‍ നിന്ന് തള്ളിയിട്ടസംഭവത്തില്‍ കുറ്റംസമ്മതിച്ച് പ്രതി മൊഴി

Kerala
  •  2 days ago