സി. കേശവന്‍ ജന്മവാര്‍ഷികാഘോഷം
തിരുവനന്തപുരം: സി. കേശവന്റെ 125-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നാളെ കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സി. കേശവന്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ. രാജു, ഉമ്മന്‍ചാണ്ടി എം.എല്‍.എ., ഡോ. എ. സമ്പത്ത് എം.പി, എം.എല്‍.എ. മാരായ കെ. മുരളീധരന്‍, മുല്ലക്കര രത്‌നാകരന്‍, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ പാളയം രാജന്‍, സി. കേശവന്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഹാഷിം രാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി സി.കേശവന്റെ രാഷ്ട്രീയ സാമൂഹ്യജീവിതത്തിലേയ്ക്ക്‌വെളിച്ചം വീശുന്ന അപൂര്‍വ്വ ചിത്രങ്ങളുടെ പ്രദര്‍ശനവും സെമിനാറും വൈകിട്ട് മൂന്നിന് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."