കല്ലമ്പലത്ത് കെ.എസ്.യു ഡി.വൈ.എഫ്ഐ സംഘര്‍ഷം
കല്ലമ്പലം: കെ.എസ്.യു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം കല്ലേറിലും കൂട്ടത്തല്ലിലും കലാശിച്ചു. ഇന്നലെ രാത്രി കല്ലമ്പലം ജങ്ഷനിലാണ് സംഭവം.
കഴിഞ്ഞ ദിവസം നടന്ന വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് പള്ളിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഏഴു കെ.എസ്.യു പ്രവര്‍ത്തകരെ പള്ളിക്കല്‍ പൊലിസ് പിടികൂടി കേസെടുത്തിരുന്നു.ഇവര്‍ ഇന്നലെ ജാമ്യത്തിലിറങ്ങി.
രാത്രി എട്ട് മണിയോടെ ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ഥികളുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലമ്പലം ജങ്ഷനില്‍ പ്രകടനം നടത്തി.ഈ സമയം കല്ലമ്പലം ജെ.ജെ ഓഡിറ്റോറിയത്തിന് സമീപത്തു നിന്നും വിദ്യാഭ്യാസ ബന്ദിനിടയില്‍ മര്‍ദനമേറ്റെന്ന് ആരോപിച്ച് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ മറ്റൊരു ജാഥയും മുദ്രാ വാക്യങ്ങളുടെ നീങ്ങി.
തുടര്‍ന്നു ഇരു വശത്ത് നിന്നും പ്രകോപനപരമായ മുദ്രാ വാക്യങ്ങളും ഉന്തും തള്ളുമായി. കല്ലമ്പലം പൊലിസെത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചെങ്കിലും കെട്ടിടങ്ങളുടെ മുകളില്‍ കല്ലു കളുമായി കയറിയ സംഘങ്ങള്‍ കടകളുടെ നേര്‍ക്കു കല്ലെറിഞ്ഞു.
വിവിധ കടകളുടെ ബോര്‍ഡുകള്‍ കല്ലേറില്‍ തകര്‍ന്നു. തുടര്‍ന്ന് വ്യാപാരികള്‍ പൊലിസ് സഹായത്തോടെ കടകളടച്ചു. വിവരമറിഞ്ഞു വര്‍ക്കല നിന്നും ആറ്റിങ്ങല്‍ നിന്നും കൂടുതല്‍ പൊലിസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."