എം.പി. ഫണ്ട് അവലോകന യോഗം 28ന് :പുരോഗതി റിപ്പോര്‍ട്ട് 24നകം നല്‍കണം
മലപ്പുറം: ലോകസഭാ എം.പിമാരായ ഇ. അഹമ്മദ്, എം.ഐ. ഷാനവാസ് എന്നിവരും രാജ്യസഭാ എം.പിമാരും മലപ്പുറം വയനാട് ലോക്സഭാ മണ്ഡല പരിധിയില്‍ എം.പി.ലാഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ദേശിച്ച പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ജൂണ്‍ 28ന് രാവിലെ 10.30നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും രാജ്യസഭ എം.പിമാരും പൊന്നാനി ലോക്സഭ മണ്ഡല പരിധിയില്‍ എം.പി. ലാഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ദേശിച്ച പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനുള്ള അവലോകന യോഗം ഉച്ചയ്ക്ക് ശേഷം രണ്ടിനും കലക്ട്രേറ്റ് സമ്മേളന ഹാളില്‍ ചേരും.
അവലോകന യോഗത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥരോടൊപ്പം ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സ്ക്യൂട്ടീവ് എഞ്ചിനീയര്‍ മുനിസിപ്പല്‍ എഞ്ചിനീയര്അസി. എഞ്ചിനീയര്‍ എന്നിവരും പങ്കെടുക്കണം. എം.പിമാര്‍ നിര്‍ദേശിച്ച പ്രവൃത്തികളില്‍ ഭരണാനുമിക്ക് ശേഷം നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പ്രവൃത്തികളുടെയും ഇതുവരെ എസ്റ്റിമേറ്റുകള്‍ സമര്‍പ്പിക്കാത്ത പ്രവൃത്തികളുടെയും പുരോഗതി റിപ്പോര്‍ട്ട് ജൂണ്‍ 24ന് അഞ്ചിനകം ജില്ലാ പ്ലാനിങ് ഓഫീസറുടെ റുീാുാ@ഴാമശഹ.രീാ ല്‍ നിര്‍ബന്ധമായും അയയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."