HOME
DETAILS

പഴകി പുളിച്ച ഹര്‍ത്താലുകള്‍

  
backup
May 03 2018 | 18:05 PM

pazhaki-pulicha-harthalukal

നമ്മുടെ സമരങ്ങള്‍, പ്രക്ഷോഭങ്ങള്‍, പ്രതിഷേധങ്ങള്‍ ഒക്കെ പുളിച്ചുപോയിരിക്കുന്നു എന്ന് ഞാന്‍ പറയുമ്പോള്‍ 'വിപ്ലവകാരികള്‍' നെറ്റി ചുളിക്കരുത്.

നമ്മുടെ ഒരു സമര രീതി-ഹര്‍ത്താല്‍- ഇവിടെ ചര്‍ച്ചയായത് ഈയിടെ നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താലിനെ തുടര്‍ന്നാണ്. (അതിന്റെ പിന്നില്‍ സംഘ്പരിവാറുമായി ബന്ധമുള്ളവരുണ്ട് എന്നുവന്നപ്പോള്‍ എത്ര വേഗം നമ്മള്‍ അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും അവസാനിപ്പിച്ചു എന്നത് വേറെ കാര്യം) അന്ന് നമ്മള്‍ ചര്‍ച്ച ചെയ്തത് ഹര്‍ത്താല്‍ നടത്താനുള്ള അധികാരം ആര്‍ക്കാണ് എന്നത് സംബന്ധിച്ചായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിനാഹ്വാനം ചെയ്യാമോ എന്നായിരുന്നു. പക്ഷെ അതിനപ്പുറം ഇന്ന് തുടരുന്ന സമര രീതികള്‍ എത്ര പഴഞ്ചനാണ് എന്നാരും ചോദിച്ചിട്ടില്ല. ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും ജയിപ്പിച്ചുകൊടുക്കും മലയാളികള്‍. ചായം തേച്ച തുണിക്കഷണം പൊക്കിപ്പിടിക്കുന്ന പത്താള് പോലുമില്ലാത്ത സംഘടനയും ഇവിടെ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ നമ്മളത് വിജയിപ്പിച്ചിട്ടുണ്ട്. ശിവസേനയുടെ ഹര്‍ത്താല്‍ പോലും വിജയിപ്പിച്ച മഹത്തായ പാരമ്പര്യമാണ് നമ്മുടേത്.
പെട്രോളിനും ഡീസലിനും വില കൂട്ടുമ്പോള്‍ വാഹനമുള്ളവര്‍ മാത്രമല്ല ദാരിദ്ര്യരേഖക്ക് മുകളിലും താഴെയുമുള്ളവരടക്കം സാധാരണക്കാരെ ഇത് ബാധിക്കുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്നു. ജീവിതം ദുരിതമയമാകുന്നു. അപ്പോള്‍ എന്തു ചെയ്യണം? ഒരു ഹര്‍ത്താല്‍. കേരളത്തില്‍ ഹര്‍ത്താല്‍ ബന്ദായി മാറും. രാഷ്ട്രീയ നേതാക്കള്‍ ഒരനുഷ്ഠാനം പോലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നു. അനുസരണയുള്ള ആട്ടിന്‍പറ്റമായി പൊതുജനം അനുസരിക്കുന്നു. ഓഫിസില്‍ പോകുന്നില്ല. കടകമ്പോളങ്ങള്‍ തുറക്കുന്നില്ല. വാഹനം നിരത്തിലിറങ്ങുന്നില്ല. എല്ലാവരും വീട്ടിനുള്ളില്‍ വിഡ്ഢിപ്പെട്ടിയും തുറന്ന് ഒരു മതാചാരം പോലെ ഹര്‍ത്താലിന്റെ ആലസ്യത്തില്‍ കഴിയുന്നു.
ഇതുകൊണ്ട് എന്താണ് ഫലമെന്ന് ആരും ചിന്തിക്കുന്നില്ല. സാധാരണക്കാരനൊഴിച്ച് ആര്‍ക്കും ഒരു കുഴപ്പവുമില്ല. ജോലി ചെയ്യാത്തതിനാല്‍ സാധാരണക്കാരന് അന്ന് വരുമാനം കിട്ടുന്നില്ല. കച്ചവടം ഇല്ലാത്തതിനാല്‍ പെട്ടിക്കടക്കാരന്റെ കുടുംബത്തില്‍ അന്ന് പട്ടിണി. (പെട്ടിക്കടക്കാരന്‍ പോലും ഇവിടെ പെറ്റി ബൂര്‍ഷ്വയാണ്)
പിറ്റേന്ന് കഴിഞ്ഞുപോയ ഹര്‍ത്താലിന്റെ വാര്‍ത്തകളുമായി പത്രങ്ങളെത്തുന്നു. വാര്‍ത്തകള്‍ കൊണ്ട് ചാനലുകള്‍ സമൃദ്ധമാകുന്നു. പെട്രോളിന്റെ വില കുറക്കുക മാത്രം ഉണ്ടാകുന്നില്ല.
ഹര്‍ത്താല്‍ കൊണ്ട് അധികാരികള്‍ക്കോ വില വര്‍ധിപ്പിച്ചവര്‍ക്കോ ഒരു കുലുക്കവുമുണ്ടാകുന്നില്ല. മതാനുഷ്ഠാനം പോലെ ഒന്നാണ് കേരളത്തിലെ ഹര്‍ത്താലെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം.
നമ്മുടെ നാട്ടിലെ ഓരോ പൗരനേയും ബന്ദികളാക്കാന്‍ ഇവര്‍ക്കെന്താണധികാരം? കക്ഷിരാഷ്ട്രീയ നേട്ടങ്ങള്‍ക്കും മത വര്‍ഗീയ നേട്ടങ്ങള്‍ക്കുമാണ് ഹര്‍ത്താലുകള്‍ ഉപയോഗപ്രദമാകുന്നത്.
നീതികേടിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ട്. സാധാരണക്കാരന്റെ മുതുകില്‍ ജീവിതഭാരം കയറ്റിവച്ച് ദുരിതം അനുഭവിക്കുന്നവരെ പാഠം പഠിപ്പിക്കേണ്ടതുണ്ട്. അതിന് ഈ ഹര്‍ത്താല്‍ പോരാ. ഈ ബന്ദ് പോര. പഴകിപ്പുളിച്ച ഈ സമരരീതികള്‍ പോര.
പറഞ്ഞു വരുന്നതിതാണ്. നമ്മുടെ പ്രതിഷേധത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഓക്കാനം വരുന്ന, നൂറ്റൊന്നാവര്‍ത്തിച്ച ഒരനുഷ്ഠാനം പോലെ കൊണ്ടാടുന്ന ഈ പ്രതിഷേധ പരിപാടികളിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു.
ഭീരുത്വം കൊണ്ടോ ഒത്തുതീര്‍പ്പു കൊണ്ടോ
സ്വാതന്ത്ര്യം നേടാനാവില്ല. ഇല്ല, ഒരിക്കലുമില്ല.
മറ്റുള്ളവരെപ്പോലെ സ്വന്തം കാലില്‍, സ്വന്തം തറയില്‍
നില്‍ക്കാന്‍ എനിക്കും അവകാശമുണ്ട്.
-ലാങ്‌സ്റ്റണ്‍ ഹ്യൂഗ്‌സിന്റെ ഒരു കവിത

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago