അങ്ങോട്ടുമിങ്ങോട്ടും അഭിനന്ദിച്ച് മോദിയും രാഹുലും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ മൊത്തം ഫലം നോക്കുമ്പോള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ ആശ്വസിക്കാനും നിരാശപ്പെടാനും അവസരമുണ്ട്. ചില വിജയങ്ങളില്‍ അങ്ങോട്ടും മറ്റു വിജയങ്ങളില്‍ തിരിച്ചും അഭിനന്ദനം നടത്തുകയാണ് ഇരുപാര്‍ട്ടികളും.
I congratulate Shri. Narendra Modi and the BJP on their victory in Uttar Pradesh & Uttarakhand
— Office of RG (@OfficeOfRG) March 11, 2017
ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബി.ജെ.പിയുടെ വിജയത്തില്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുലിന്റെ അഭിനന്ദനത്തിനു നന്ദി അറിയിച്ച് മോദി മറുപടിയും നല്‍കി.
Thank you. Long live democracy! https://t.co/hJoGsO5lGA
— Narendra Modi (@narendramodi) March 11, 2017
അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ മോദിയും അഭിനന്ദം അറിയിച്ചു. പഞ്ചാബിലെ വിജയത്തില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."