ഇറാന് ആണവ കരാര്‍ പിന്മാറരുതെന്ന് ട്രംപിനോട് അന്റോണിയോ ഗുട്ടറസ്
ന്യൂയോര്‍ക്ക്: ഇറാന് ആണവ കരാറില്‍ നിന്ന് പിന്മാറരുതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. 2015ല്‍ ഒപ്പുവച്ച കരാര്‍ തുടര്ന്നിട്ടില്ലെങ്കില് സംഘര്‍ഷ സാഹചര്യമുണ്ടാവുമെന്ന് അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്കി. ബി.ബി.സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറില്‍ നിന്ന് പിന്മാറുമെന്നും ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇറാനെ തടയാനായി പുതിയ കരാര്‍ ആവശ്യമാണെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 12നാണ് ആണവ കരാറിന്റെ കാലാവധി അവസാനിക്കുന്നത്.
ഇറാനുമായുള്ള കരാര്‍ പ്രധാനമായ നയതന്ത്ര വിജയമാണ്. ഇത് നിലനിര്‍ത്തല്‍ അനിവാര്യമാണ്. നിരവധി അപകട സാഹചര്യങ്ങള്‍ നേരിടുന്ന സാഹചര്യമാണിതെന്നും അതിനാല്‍ നിലവിലുള്ള കരാറിനെക്കാള്‍ മികച്ചത് ഉണ്ടാവുന്നത് വരെ കരാര്‍ തുടരുമെന്നും ഗുട്ടറസ് പറഞ്ഞു.
ഇറാന് രഹസ്യമായി ആണവായുധം നിര്‍മിക്കുന്നുണ്ടെന്ന് ഇസ്റാഈല്‍ കഴിഞ്ഞ ദിവസം ആരോപണം നടത്തിയതിന് പിന്നാലെയാണ് കരാര്‍ തുടരാനായി ഗുട്ടറസ് ആവശ്യപ്പെടുന്നത്.
ഇസ്റാഈലിനെ പിന്തുണച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തിയിരുന്നു. ഒബാമയുടെ ഭരണകാലത്തുണ്ടായ ആണവ കരാര്‍ കളവിന്റെ മേല്‍ നിര്‍മിച്ചതാണെന്നും ഇറാന് ജനതയോട് കളവ് പറഞ്ഞ് ഭരണകൂടം രഹസ്യമായി ആണവായുധം നിര്‍മിക്കുന്നുണ്ടെന്നും പോംപിയോ ആരോപിച്ചിരുന്നു. ഇറാനുമായുള്ള ആണവ കരാറില്‍ ഒപ്പുവച്ച ഫ്രാന്‍സ്, യു.കെ,ജര്‍മനി എന്നീ രാജ്യങ്ങള്‍ കരാറുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചു.
യു.എസ്, ചൈന, റഷ്യ, ജര്‍മനി, ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങളുമായാണ് 2015ല്‍ ഇറാന് കരാറില്‍ ഒപ്പുവച്ചത്. ആണവ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണമാണ് കരാറിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."