HOME
DETAILS
MAL
അകമ്പടിക്ക് പൊലിസില്ല; മഅ്ദനിയുടെ കേരളയാത്ര പ്രതിസന്ധിയില്‍
backup
May 03 2018 | 20:05 PM
ബംഗളൂരു: അകമ്പടിക്ക് പൊലിസില്ലാത്തതിനാല് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിലായി.
മഅ്ദനിക്ക് അകമ്പടി പോകാന്‍ പൊലിസില്ലെന്ന് ബംഗളൂരു സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
മാത്രമല്ല, കിലോമീറ്ററിന് 60 രൂപ നിരക്കില്‍ മഅ്ദനി പണം കെട്ടിവെക്കേണ്ടി വരുമെന്നാണ് വിവരം. അഞ്ച് പൊലിസുകാരുള്‍പ്പെടെ ഒരു ജീപ്പ് വിട്ടുകിട്ടാന്‍ ഒരു ലക്ഷം രൂപ നല്‍കേണ്ടി വരും. ഈ മാസം 11വരെ കേരളത്തില്‍ തങ്ങാനുള്ള അനുമതിയാണ് മഅ്ദനിക്ക് ലഭിച്ചിരിക്കുന്നത്.
അര്‍ബുദരോഗിയായ മാതാവിനെ കാണുന്നതിനായാണ് മഅ്ദനിക്ക് എന്‍.ഐ.എ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."