മാനവവിഭവശേഷി വികസന അക്കാദമി
കൊല്ലം: കേരളത്തിലെ ആദ്യത്തെ മാനവവിഭവശേഷി വികസന അക്കാദമി 'ഗ്രന്ഥപ്പുര' കരീപ്ര മടന്തകോടില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അക്കാദമി സെക്രട്ടറി മടന്തകോട് രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചിനു രാവിലെ 9.30ന് മടന്തകോട് അക്കാദമി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കവിയും അക്കാദമി ചെയര്‍മാനുമായ കുരീപ്പുഴ ശ്രീകുമാര്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ലോകത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന പുതിയ പഠനരീതികളും സമുന്നയിപ്പിച്ചാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലു വരെ ഒരു ദിവസം മാത്രമാണ് ക്ലാസ്. റീഡിങ് തെറാപ്പി എന്ന ശാസ്ത്രശാഖയെ കുട്ടികളുടെ മാനവിക ബോധവളര്‍ച്ചയ്ക്ക് സഹായകമായ പഠനരീതിയായി ഉപയോഗിക്കുന്നത് അക്കാദമിയുടെ പ്രത്യേകതകളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍.എസ്.എസ് പരീക്ഷ മുതല്‍ ഐ.എ.എസ് പരീക്ഷ വരെയും ബാങ്ക് പ്യൂണ്‍ മുതല്‍ പി.എസ്.സി പരീക്ഷവരെ എല്ലാ മത്സര പരീക്ഷകളെയും അഭിമുഖീകരിക്കാന്‍ സഹായമായ പഠനരീതിയാണ് വര്‍ഷം 60 ക്ലാസുകള്‍ വഴി നല്‍കുന്നത്. മൂന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം.
അക്കാദമി പ്രിന്‍സിപ്പല്‍ ലീലാമേരി കോശി, ടി. പ്രേംലാല്‍, തോമസ് ജോര്‍ജ്ജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."