ഖുര്‍ആന്‍ വെളിച്ചം വിതറുന്ന മഹദ് ഗ്രന്ഥം: സ്വാദിഖലി തങ്ങള്‍
കൊയിലാണ്ടി : ഖുര്‍ആന്‍ പഠനത്തിന് ഈ കാലഘട്ടത്തില്‍ പ്രസക്തി വര്‍ധിച്ചിരിക്കുകയാണന്നും ഖുര്‍ആന്‍ ലോകത്തിന് നല്‍കുന്നത് വെളിച്ചമാണന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു .ഖുര്‍ആന്‍ പഠനം സാര്‍വത്രികമാക്കണം , ജാമിഅ ഫുര്‍ഖാനിയ്യ ഖുര്‍ആന്‍ പഠനത്തിലൂടെ പ്രദേശത്ത് വെളിച്ചം വിതറുന്ന സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. പുറക്കാട് ജാമിഅ ഫുര്‍ഖാനിയ്യ ഏഴാം വാര്‍ഷിക ഒന്നാം സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സി. ഹനീഫ മാസ്റ്റര്‍ അധ്യക്ഷനായി. ഖാസി ഇ.കെ അബൂബക്കര്‍ ഹാജി ആമുഖ പ്രഭാഷണവും സൈനുല്‍ ആബിദീന്‍ ഹുദവി ചേകന്നൂര്‍ മുഖ്യ പ്രഭാഷണവും നടത്തി . ഇന്നലെ കാലത്ത് മഹല്ല് ഖാസി ഇ.കെ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ചടങ്ങില്‍ ദിക്ര്‍ ദുആ സംഗമത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി . ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാഷണം നടത്തി. ചടങ്ങിന് ഫൈസല്‍ കെ.പി സ്വാഗതവും സി ഫാത്തിഹ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."