വിദ്യാര്‍ഥികളുടെ യാത്രാവകാശ സംരക്ഷണത്തിന് പ്രക്ഷോഭം സംഘടിപ്പിക്കും: എസ്.എഫ്.ഐ
മുക്കം: കേരളത്തിലെ വിദ്യാര്‍ഥി സമൂഹം നേടിയെടുത്ത യാത്രാ കണ്സഷന് അവകാശം സംരക്ഷിക്കാന്‍ യോജിച്ച പ്രക്ഷോഭത്തില്‍ അണിനിരക്കാന്‍ എസ്.എഫ്.ഐ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.
തെരുവുകളില്‍ ചോരചിന്തി നേടിയ യാത്രാവകാശം അട്ടിമറിക്കാനാണ് ചില സ്വകാര്യ ബസ് മുതലാളിമാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും മതനിരപേക്ഷതയും ജനങ്ങളുടെ സൈ്വര്യ ജീവിതവും തകര്‍ക്കുന്ന സംഘപരിവാറിന്റെ വര്‍ഗീയവല്‍ക്കരണ അജïകള്‍ക്കെതിരേ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മുക്കം ഇ.എം.എസ് സ്മാരക ഓഡിറ്റോറിയത്തിലെ അശ്വിന് രാജ് നഗറില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സച്ചിന് ദേവ് അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി. വസീഫ് സ്വാഗതം പറഞ്ഞു. സച്ചിന് ദേവ്, പി. സുജ, ബിപിന്‍ രാജ്, വി.ടി അഭിഷേക് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.
ടി. അതുല്‍, സി.കെ അന്‍ഫാസ്, മുഹമ്മദ് ഇര്‍ഷാദ്, സിദ്ധാര്‍ഥ്, ടി.കെ അജില്‍ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയെയും അജയ് ശശിധരന് (കണ്‍വീനര്‍), പി.കെ കിഷോര്‍, കെ.ആര് അപര്‍ണ, അനുജിത്ത് എന്നിവര്‍ അംഗങ്ങളായ മിനുട്സ് കമ്മിറ്റിയെയും അതുല്‍ദാസ് (കണ്‍വീനര്‍), അഷില്‍, സര്‍ജാസ്, സാദിഖ്, അജ്ലേഷ് എന്നിവരടങ്ങിയ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."