ശ്രദ്ധേയമായി മുസ്ലിം ലീഗ് ബഹുജന സംഗമം
ക്ലാപ്പന: രാജ്യത്ത് വളര്‍ന്നു വരുന്ന ഫാസിസ്റ്റ് ചിന്താഗതിയ്ക്ക് തടയിടാന്‍ മതേതര കൂട്ടായ്മ ശക്തിപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം. അന്‍സാറുദ്ദീന്‍ . കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒരു ചേരിയായി നിന്നാല്‍ ഫാസിസം തുടച്ചു നീക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ലാപ്പന പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉല് ഘാടനം ചെയ്യുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ് പരിപാടിയില്‍ സംബന്ധിച്ചു. നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് കാട്ടൂര്‍ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എം.എ.സലാം, ടി.എന്‍.വിജയകൃഷ്ണന് (സി.പി.എം), ഇസ്മയില്‍ കുഞ്ഞ് (സി.പി.ഐ), മുസ്ലിം യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷാജഹാന് ആറാട്ടുപുഴ, നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഓച്ചിറ താഹ എന്നിവര്‍ പ്രസംഗിച്ചു. ക്ലാപ്പന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.അഹമദ് കബീര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി നിസാര്‍ പാലക്കോട്ട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."